Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിര്‍ലോ ഇല്ല; ഇറ്റലിയുടെ പുതിയ പരിശീലകനായി റോബര്‍ട്ടോ മാന്‍ചീനി

പിര്‍ലോ ഇല്ല; ഇറ്റലിയുടെ പുതിയ പരിശീലകനായി റോബര്‍ട്ടോ മാന്‍ചീനി

റോം: ഇറ്റാലിയന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി റോബര്‍ട്ടോ മാന്‍ചീനിയെ നിയമിച്ചതായി ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാന്‍ചീനി വീണ്ടും ഇറ്റലിയുടെ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഇതിഹാസ താരം ആന്ദ്രെ പിര്‍ലോയെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും, റഷ്യന്‍ കമ്പനിയുമായുള്ള അദ്ദേഹത്തിന്റെ കരാര്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് ആ നീക്കം ഒഴിവാക്കിയത്.

ഇതോടൊപ്പം പ്രമുഖ പരിശീലകന്‍ ക്ലോഡിയോ റനിയേരിയെ പുതിയ ടെക്നിക്കല്‍ ഡയറക്ടറായും നിയമിച്ചു. മുന്‍ താരം പൗളോ മാള്‍ഡീനി ചുമതലയേറ്റ് 16 ദിവസത്തിനുള്ളില്‍ ടെക്നിക്കല്‍ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് റനിയേരിയുടെ നിയമനം. പിര്‍ലോ പരിശീലകനായി എത്തില്ലെന്ന് ഉറപ്പായതോടെയാണ് മാള്‍ഡീനി പദവി ഒഴിഞ്ഞത്.

2021-ല്‍ ഇറ്റലിയെ യൂറോ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് റോബര്‍ട്ടോ മാന്‍ചീനി. 2023-ല്‍ ഇറ്റലിയുടെ പരിശീലക സ്ഥാനം രാജിവെച്ച് സൗദി അറേബ്യയുടെ കോച്ചായ അദ്ദേഹം, മൂന്നുവര്‍ഷത്തിന് ശേഷമാണ് വീണ്ടും ഇറ്റലിയിലേക്ക് മടങ്ങിയെത്തുന്നത്. അടുത്ത ലോകകപ്പിന് ഇറ്റലിക്ക് യോഗ്യത നേടിക്കൊടുക്കുക എന്നതായിരിക്കും അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. നാലുതവണ ലോകചാമ്പ്യന്മാരായ ഇറ്റലിക്ക് കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.

റഷ്യയിലെ ഒരു ബെറ്റിങ് സ്ഥാപനവുമായി കരാറുള്ള പിര്‍ലോയെ കോച്ചാക്കുന്നതിനെതിരെ രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നതാണ് അദ്ദേഹത്തിന്റെ സാധ്യത മങ്ങാന്‍ കാരണം. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കും ബെലറൂസിനും ഇറ്റലി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പ് യുവന്റസ് പരിശീലകനായിരുന്ന പിര്‍ലോ നിലവില്‍ ദുബായ് യുണൈറ്റഡിന്റെ കോച്ചാണ്. ഈ ക്ലബ്ബുമായുള്ള ബന്ധത്തിന്റെ ഭാഗമായാണ് റഷ്യന്‍ ബെറ്റിങ് സ്ഥാപനമായ 'ഫോണ്‍നെറ്റു'മായി കരാറുണ്ടാക്കിയതെന്നും അതിന് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നുമാണ് പിര്‍ലോ നല്‍കിയ വിശദീകരണം.

Related articles

See all
Popular News

ഫിലിപ്‌സിന്റെയും സെയ്ഫര്‍ട്ടിന്റെയും വെടിക്കെട്ട് ബാറ്റിംഗ്; അവസാന ടി20യില്‍ ഇന്ത്യക്കെതിര...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

സ്റ്റെയ്‌ന്റെ റെക്കോർഡ് പഴങ്കഥ; ടെസ്റ്റിൽ അതിവേഗം 350 വിക്കറ്റ് വീഴ്ത്തി കാഗിസോ റബാഡയ്ക്ക്...

Save your stories

Sign in