Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World News

ആമസോണ്‍, മൈക്രോസോഫ്റ്റ്, സ്‌പേസ് എക്‌സ് ആസ്ഥാനങ്ങളില്‍ ഡ്രോണ്‍ ആക്രമണം; എഐ വീഡിയോ പുറത്തുവിട്ട് ഇറാന്‍ മാധ്യമം

ആമസോണ്‍, മൈക്രോസോഫ്റ്റ്, സ്‌പേസ് എക്‌സ് ആസ്ഥാനങ്ങളില്‍ ഡ്രോണ്‍ ആക്രമണം; എഐ വീഡിയോ പുറത്തുവിട്ട് ഇറാന്‍ മാധ്യമം

ടെഹ്റാന്‍: ആമസോണ്‍, മൈക്രോസോഫ്റ്റ്, ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്നിവയുടെ ആസ്ഥാനങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടക്കുന്നതായി ചിത്രീകരിക്കുന്ന എഐ വീഡിയോ ഇറാന്‍ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടു. കെട്ടിടങ്ങള്‍ സ്‌ഫോടനങ്ങളില്‍ തകരുന്നതും തീപിടിക്കുന്നതുമായ ദൃശ്യങ്ങളടങ്ങിയ വീഡിയോയിലൂടെ, ഇറാനെതിരായ യുദ്ധത്തിന് ഈ കമ്പനികള്‍ പിന്തുണ നല്‍കുന്നുവെന്ന ആരോപണവും മുന്നോട്ടുവെക്കുന്നുണ്ട്. 'ന്യൂയോര്‍ക്ക് പോസ്റ്റ്' റിപ്പോര്‍ട്ട് അനുസരിച്ച്, ഇറാന്റെ മെഹര്‍ ന്യൂസ് ഏജന്‍സിയാണ് വ്യാഴാഴ്ച ടെലിഗ്രാമിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.

ഇറാനെതിരായ ആക്രമണങ്ങളില്‍ പങ്കാളികളായ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കുകയും പ്രായശ്ചിത്തം ചെയ്യുകയും വേണമെന്നും, അല്ലാത്തപക്ഷം സമാനമായ രീതിയിലുള്ള നാശനഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് വീഡിയോയിലെ മുന്നറിയിപ്പ്. 'ഞങ്ങളുടെ കുട്ടികളെ കൊലപ്പെടുത്തിയവരെ വെറുതെ വിടില്ല' എന്ന ഇംഗ്ലീഷ് വിവരണത്തോടെ ആരംഭിക്കുന്ന വീഡിയോയില്‍, അമേരിക്കന്‍ പൗരന്മാരെ ഉപദ്രവിക്കില്ലെന്ന് വ്യക്തമാക്കുകയും കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. 'പ്രായശ്ചിത്തമോ നാശമോ? തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്, അമേരിക്ക' എന്ന വാക്കുകളോടെയാണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്.

യുഎസ്, ഇസ്രായേല്‍ സൈനിക വിഭാഗങ്ങളുമായി ഈ കമ്പനികള്‍ രഹസ്യ സഹകരണം പുലര്‍ത്തുന്നുണ്ടെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള ടെലിഗ്രാം പോസ്റ്റിലെ ആരോപണം. യുഎസ്-ഇസ്രായേല്‍ സൈനിക നടപടികളുടെ ആദ്യ ദിനമായ ഫെബ്രുവരി 28-ന് തെക്കന്‍ ഇറാനിലെ മിനാബിലുള്ള ശജറ തയ്യിബെ പ്രൈമറി സ്‌കൂളിന് നേരെ നടന്ന മിസൈലാക്രമണവും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. യുഎന്‍ വിദഗ്ധരുടെ കണക്കനുസരിച്ച് ക്ലാസ് നടക്കുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 165 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് കൊല്ലപ്പെട്ടത്. ആമസോണ്‍ വെബ് സര്‍വീസസ്, സ്‌പേസ് എക്‌സ്, മൈക്രോസോഫ്റ്റ് എന്നിവയുമായുള്ള നിര്‍മ്മിത ബുദ്ധി പങ്കാളിത്തം വ്യക്തമാക്കുന്ന പെന്റഗണ്‍ വാര്‍ത്താക്കുറിപ്പിന്റെ ചിത്രവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇറാനെതിരായ യുഎസ് സൈനിക നടപടികള്‍ എത്രത്തോളം തുടരുമെന്ന അനിശ്ചിതത്വത്തിനിടയിലാണ് പുതിയ ഭീഷണി. നവംബര്‍ 24-ന് ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍, ഏകദേശം 2027 ജനുവരി അവസാനം വരെയാണ് സൈനിക നീക്കത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ അധികാരമേല്‍ക്കുന്ന ഡെമോക്രാറ്റിക് ഭൂരിപക്ഷ കോണ്‍ഗ്രസ് സൈനിക നടപടികള്‍ നിയന്ത്രിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്‌തേക്കാമെന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related articles

See all
Popular News

യൂട്യൂബിൽ ലോകറെക്കോർഡുമായി സമയ് റെയ്ന; ഒരു മില്യൺ ചാനൽ മെമ്പർമാരെ സ്വന്തമാക്കുന്ന ആദ്യ ക്ര...

Popular News

യുഎസിലെ ഓരോ കുട്ടിക്കും 2 സ്‌പേസ് എക്‌സ് ഓഹരികൾ വീതം സൗജന്യം; 18 ബില്യൺ ഡോളറിന്റെ വമ്പൻ പ്...

Popular News

പശ്ചിമേഷ്യയില്‍ സമാധാനം പുലര്‍ന്നില്ലെങ്കില്‍ ആണവ ദുരന്തത്തിന് സാധ്യത; ഇറാനെതിരെ രൂക്ഷവിമര...

Popular News

ലോക ചെസ് ചാംപ്യൻഷിപ്പ്: ബർലിൻ ഡിഫൻസിൽ സിന്ദ്രോവിനെ തളച്ച് ഗുകേഷ്; ജനീവയിലെ മൂന്നാം പോരാട്ട...

Save your stories

Sign in