Logo
Fri, Aug 14, 2026 • 05:00 PM
LIVE TV
Watch

No business videos available

No Middle East videos available

പത്ത് വർഷത്തിന് ശേഷം ഇൻസ്റ്റഗ്രാം വേഡ്മാർക്കിൽ മാറ്റം; പുതിയ ഡിസൈന് സമ്മിശ്ര പ്രതികരണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 14, 2026
1 min read
SHARE:
SAVE: Login to save

പത്ത് വർഷത്തിന് ശേഷം ഇൻസ്റ്റഗ്രാം വേഡ്മാർക്കിൽ മാറ്റം; പുതിയ ഡിസൈന് സമ്മിശ്ര പ്രതികരണം


വാഷിങ്ടൺ: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിന്റെ ടെക്സ്റ്റ് ലോഗോയായ വേഡ്മാർക്കിൽ മാറ്റം വരുത്തി മാതൃകമ്പനിയായ മെറ്റ. കൂടുതൽ വ്യക്തതയും ആധുനികതയും നൽകുന്ന തരത്തിലാണ് പുതിയ ഡിസൈൻ ഒരുക്കിയിരിക്കുന്നതെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലൂടെയും ത്രെഡ്സിലൂടെയുമാണ് മൊസേരി പുതിയ വേഡ്മാർക്ക് അവതരിപ്പിച്ചത്.

ഇൻസ്റ്റഗ്രാമിന്റെ പരമ്പരാഗത സ്ക്രിപ്റ്റ് ശൈലി നിലനിർത്തിക്കൊണ്ടുതന്നെ അക്ഷരങ്ങളുടെ ഫോണ്ടിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. ഏകദേശം പത്ത് വർഷത്തിന് ശേഷമാണ് ഇൻസ്റ്റഗ്രാം വേഡ്മാർക്ക് പരിഷ്കരിക്കുന്നത്.

ഇൻസ്റ്റഗ്രാം അവസാനമായി പ്രധാന ഡിസൈൻ മാറ്റം വരുത്തിയത് 2016ലായിരുന്നു. അന്ന് പഴയ ബ്രൗൺ നിറത്തിലുള്ള ക്യാമറ ലോഗോയ്ക്ക് പകരം മൾട്ടി-കളർ ഗ്രേഡിയന്റ് ഐക്കൺ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ ആപ്പ് ഐക്കണിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ആപ്പിന്റെ മുകളിൽ പ്രദർശിപ്പിക്കുന്ന പേരിന്റെ ശൈലി മാത്രമാണ് പുതുക്കിയത്.

പുതിയ മാറ്റത്തെക്കുറിച്ച് മൊസേരി വിശദീകരിച്ചതനുസരിച്ച്, ആപ്പിന്റെ മുകളിലുള്ള വേഡ്മാർക്ക് മാറ്റിയിട്ട് ഏകദേശം പത്ത് വർഷമായതിനാലാണ് പുതിയ രൂപം അവതരിപ്പിച്ചത്. പഴമയുടെ സവിശേഷതകൾ നിലനിർത്തിക്കൊണ്ട് കൂടുതൽ ലളിതവും ആധുനികവുമായ രൂപമാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പുതിയ വേഡ്മാർക്കിന് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ പുതിയ ഡിസൈനെ സ്വാഗതം ചെയ്തപ്പോൾ വലിയൊരു വിഭാഗം ഉപയോക്താക്കൾ നിരാശ പ്രകടിപ്പിച്ചു.

പ്രത്യേകിച്ച് പുതിയ ലോഗോയിലെ ‘r’ എന്ന അക്ഷരത്തിന്റെ ഫോണ്ട് ശൈലിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘Instagram’ എന്നതിന് പകരം ‘Instagzam’ എന്നാണ് ലോഗോ വായിക്കപ്പെടുന്നതെന്ന് ചില ഉപയോക്താക്കൾ തമാശരൂപേണ പ്രതികരിച്ചു.

അതേസമയം, പുതിയ വേഡ്മാർക്കിന് പുറമെ മറ്റ് ഡിസൈൻ മാറ്റങ്ങളോ പുതിയ ആപ്പ് ഐക്കണോ ഉടൻ അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ മെറ്റ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.



Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10