കോട്ടയം മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ അധികൃതർക്ക് ഗുരുതര വീഴ്ചയെന്ന ആരോപണമായി കുട്ടിയുടെ കുടംബം . മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരുടെ പെരുമാറ്റത്തിലും പരാതി.
കഴിഞ്ഞദിവസമാണ് നഴ്സിന്‍റെ വേഷം അപ്പം ധരിച്ചെത്തിയ സ്ത്രീ കുഞ്ഞിനെ അമ്മയുടെ കയ്യിൽ നിന്നും ചികിത്സിക്കെന്ന വ്യാജേനെ തട്ടിയെടുത്തത്. അതേസമയം മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരും ശക്തമായ ആശങ്കയാണ് ആശുപത്രിയിലെ സുരക്ഷയെപ്പറ്റി ഉയർത്തിയത്. മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിലെ നിരീക്ഷണ ക്യാമറകൾ എല്ലാം തന്നെ പ്രവർത്തനരഹിതമാണ്.
നാളുകൾക്കു മുമ്പ് ഡെൻറൽ കോളേജ് ഡോക്ടർ എന്ന വ്യാജേനെ ഒരു സ്ത്രീ വേഷം മാറി നടന്നതും എറെ വിവാദമുണ്ടാക്കിയ സംഭവമാണ്. ദിവസേന പലതരത്തിലുള്ള പരാതികളാണ് രോഗികളും രോഗികളുടെ കൂട്ടിരിപ്പുകാരും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കെതിരെ ഉയർത്തുന്നത്.
അതേസമയം സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കാനും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആശുപത്രി ജീവനക്കാരെല്ലാം നിര്‍ബന്ധമായും ഐഡി കാര്‍ഡുകള്‍ ധരിക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം തുടങ്ങിയവയാണ് പ്രധാന ഉപദേശങ്ങൾ.