Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വില്ലനായി മഴ, ടോസിന് ശേഷം ഒറ്റ പന്തുപോലും എറിയാനായില്ല; ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഉപേക്ഷിച്ചു

വില്ലനായി മഴ, ടോസിന് ശേഷം ഒറ്റ പന്തുപോലും എറിയാനായില്ല; ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഉപേക്ഷിച്ചു

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം മഴമൂലം ടോസിന് ശേഷം ഉപേക്ഷിച്ചു. ടോസ് നേടി ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തതിന് പിന്നാലെ ശക്തമായ മഴ വീണ്ടും എത്തിയതോടെയാണ് ഒരു പന്ത് പോലും എറിയാനാകാതെ മത്സരം ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ തീരുമാനിച്ചത്. മഴ കാരണം ഒന്നര മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് മത്സരം 40 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ചിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നിലവില്‍ 2-0ന് മുന്നിലാണ്.

അടുത്ത പോരാട്ടം വെള്ളിയാഴ്ച:

പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച മൗണ്ട് മാുംഗനുയിലെ ബേ ഓവലില്‍ നടക്കും. ഈ മത്സരം ജയിക്കാനായാല്‍ ടി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തമാക്കാം. അതേസമയം, ടി20 പരമ്പര നഷ്ടമായ ന്യൂസിലന്‍ഡിന് ഏകദിന പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ നാലാം മത്സരത്തില്‍ വിജയം അനിവാര്യമാണ്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനവും ഈ മാസം 15-ന് ഇതേ വേദിയില്‍ തന്നെയാണ് നടക്കുക.

അവസാന മത്സരങ്ങളില്‍ ശ്രേയസ് അയ്യര്‍ നയിക്കും:

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര നിര്‍ണായകമാണ്. ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി നായകന്‍ ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍, അന്‍ഷുല്‍ കംബോജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നീ പ്രമുഖ താരങ്ങള്‍ അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഗില്ലിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ഇന്ത്യയെ നയിക്കുന്നത്.

Related articles

See all
Popular News

'തന്നെ പുറത്താക്കാൻ ഗൂഢാലോചന നടന്നു, തോല്‍വി അംഗീകരിക്കില്ല'; ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന...

Popular News

മഴ കളിച്ചു, ഇന്ത്യ ജയിച്ചു! DLS നിയമപ്രകാരം ന്യൂസിലൻഡിനെ നാലു റൺസിന് തോൽപ്പിച്ച് രണ്ടാം ഏക...

Popular News

'ചേസ് മാസ്റ്റർ' കോഹ്‌ലി, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി സച്ചിനെയും പോണ്ടിംഗിനെയും പ...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Save your stories

Sign in