Logo
Tue, Jul 14, 2026 • 12:56 PM
LIVE TV
Watch

No business videos available

No Middle East videos available

ടി20 തോൽവികളുടെ മുറിവുണക്കാൻ ഇന്ത്യ ഏകദിന പോരാട്ടത്തിന്; ടീമിൽ കോഹ്‌ലി,രോഹിത്,ബുംറ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 14, 2026
1 min read
SHARE:
SAVE: Login to save

ടി20 തോൽവികളുടെ മുറിവുണക്കാൻ ഇന്ത്യ ഏകദിന പോരാട്ടത്തിന്; ടീമിൽ കോഹ്‌ലി,രോഹിത്,ബുംറ

ബർമിങ്ങാം: ട്വന്റി20 പരമ്പരയിലെ തുടർച്ചയായ തോൽവികളുടെ നിരാശയ്ക്ക് പിന്നാലെ ഇന്ത്യ ഇന്ന് ഏകദിന ക്രിക്കറ്റിലേക്ക് കടക്കുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ബർമിങ്ങാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കും. വിജയത്തോടെ പരമ്പരയ്ക്ക് തുടക്കമിട്ട് ആത്മവിശ്വാസം വീണ്ടെടുക്കുകയെന്നതാണ് നായകൻ ശുഭ്മൻ ഗില്ലിന്റെയും സംഘത്തിന്റെയും പ്രധാന ലക്ഷ്യം.

അയർലൻഡിനോടും ഇംഗ്ലണ്ടിനോടും ടി20 പരമ്പരകൾ നഷ്ടമായതോടെ വിദേശ സാഹചര്യങ്ങളിലെ ഇന്ത്യയുടെ പ്രകടനം വീണ്ടും ചർച്ചയാകുകയാണ്. 2027 ഏകദിന ലോകകപ്പിന് ഇനി ഏകദേശം 15 മാസം മാത്രമുള്ള സാഹചര്യത്തിൽ, ഈ പരമ്പര ഇന്ത്യൻ ടീമിന് നിർണായക വിലയിരുത്തലായി മാറും.

ഏകദിന ടീമിലേക്ക് വിരാട് കോഹ്‌ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവർ തിരിച്ചെത്തുന്നത് ഇന്ത്യയ്ക്ക് വലിയ കരുത്താണ്. എന്നാൽ മുഹമ്മദ് സിറാജിന്റെ അഭാവവും ഹാർദിക് പാണ്ഡ്യ ടീമിലില്ലാത്തതും ഇന്ത്യയുടെ ബൗളിങ്-ഓൾറൗണ്ട് ബാലൻസിനെ എത്രത്തോളം ബാധിക്കുമെന്നതാണ് ആരാധകരുടെ ആശങ്ക.

മറുവശത്ത്, ട്വന്റി20 പരമ്പരയിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്. ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിലുള്ള ടീമിൽ ജോഫ്ര ആർച്ചർ നയിക്കുന്ന പേസ് നിരയും ജോ റൂട്ടിന്റെ അനുഭവസമ്പത്തും ബാറ്റിങ് കരുത്തും ആതിഥേയരുടെ പ്രധാന ശക്തികളാണ്.

ബർമിങ്ങാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30-നാണ് ആദ്യ ഏകദിനം ആരംഭിക്കുക. ടി20 പരമ്പരയിലെ തിരിച്ചടിക്ക് ശേഷം വിജയവഴിയിലേക്ക് മടങ്ങാനാകുമോ എന്നതാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10