റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പ് സെമിയില്‍ ഇന്ത്യ എ - ശ്രീലങ്ക എ പോരാട്ടം. ദോഹയില്‍ ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. തിലക് വര്‍മ്മ നയിക്കുന്ന ഇന്ത്യ എ മികച്ച ഫോമിലാണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ യുഎഇക്കെതിരെ വൈഭവ് സൂര്യവംശിയുടെ റെക്കോര്‍ഡ് ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് വിജയം നേടിയിരുന്നു. വെറും 53 പന്തില്‍ 204 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ശ്രീലങ്ക എ സെമിയിലെത്തിയത്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് മുന്നില്‍ കടുത്ത വെല്ലുവിളിയാണ് ശ്രീലങ്ക ഉയര്‍ത്തുന്നത്. വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, റിങ്കു സിങ് എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ശ്രീലങ്കയെ മറികടന്ന് ഫൈനല്‍ പ്രവേശനമാണ് ഇന്ത്യന്‍ യുവതാരങ്ങളുടെ ലക്ഷ്യം. ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 3.30നാണ് മത്സരം.
റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പ് : വൈഭവിന്റെ വെടിക്കെട്ട് ആവേശത്തില്‍ ഇന്ത്യ എ; ശ്രീലങ്ക എയ്ക്കതിരേ സെമി ഇന്ന്