Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൃപേഷ്, ശരത്‌ലാൽ രക്തസാക്ഷിത്വ ദിനം; തിരുവനന്തപുരം ഡിസിസി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

കൃപേഷ്, ശരത്‌ലാൽ രക്തസാക്ഷിത്വ ദിനം; തിരുവനന്തപുരം ഡിസിസി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
തിരുവനന്തപുരം : ‌കാസർഗോഡ് പെരിയയിൽ സിപിഎം ക്രിമിനലുകൾ അരുംകൊല ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും മൂന്നാമത് രക്തസാക്ഷി ദിനമായ ഇന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. 'ഒരു നാടിനാകെ വെളിച്ചമായിരുന്ന രണ്ട് ചെറുപ്പക്കാരായിരുന്നു ശരത്‌ലാലും കൃപേഷും. കൊലപാതക രാഷ്ട്രീയത്തിന് എതിരായി രണ്ടടയാളങ്ങളായി യുവാക്കൾക്കിടയിൽ ഈ രണ്ട് പേരും ജീവിക്കുന്നു. വേദനയും നൊമ്പരവും നൽകിക്കൊണ്ടാണ് അവർ വിടവാങ്ങിയത്' - ഡിസിസി പ്രസിഡന്‍റ് പാലോട് രവി അനുസ്മരിച്ചു. ചടങ്ങില്‍ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീർഷാ പാലോട് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ എൻഎസ് നുസൂർ, എസ്എം ബാലു, എക്സിക്യൂട്ടിവ് അംഗങ്ങളായ അജയ് കുര്യാത്തി, ശംഭു പാൽകുളങ്ങര, സംസ്ഥാന മീഡിയ കോർഡിനേറ്റർ രജിത് രവീന്ദ്രൻ, ജില്ലാ ഭാരവാഹികളായ അഫ്സൽ ബാലരാമപുരം, സജി വിളപ്പിൽ, വിൻസൺ റോബിൻസൺ, സുരേഷ് പീറ്റർ കോൺഗ്രസ് നേതാക്കളായ ശ്രീകണ്ഠൻ, കൈമനം പ്രഭാകരൻ, ചെമ്പഴന്തി അനിൽ, ആർ ലക്ഷ്മി എന്നിവർ പങ്കെടുത്തു.

Related articles

See all
Popular News

'സിഇസി എന്ന സംരക്ഷണം ലഭിക്കില്ല'; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in