Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോടതി ഉത്തരവ് നടപ്പാക്കണം, ഒഴിവുകഴിവ് പാടില്ല ; സഭാ തർക്കത്തില്‍ സർക്കാരിനെതിരെ ഹൈക്കോടതി

കോടതി ഉത്തരവ് നടപ്പാക്കണം, ഒഴിവുകഴിവ് പാടില്ല ; സഭാ തർക്കത്തില്‍ സർക്കാരിനെതിരെ ഹൈക്കോടതി
കൊച്ചി : ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കത്തില്‍ കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. സർക്കാരിന്‍റെ നിസഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നു ഹൈക്കോടതി പറഞ്ഞു. കോടതി ഉത്തരവിട്ടാൽ അത് നടപ്പാക്കേണ്ട സംവിധാനം സർക്കാരിനുണ്ട്. എന്നാൽ ഉത്തരവ് നടപ്പാക്കുമ്പോൾ ക്രമസമാധാന പ്രശ്നവും അക്രമവും ഉണ്ടാകുമെന്ന് സർക്കാർ പറയുന്നു. എല്ലാ സംവിധാനങ്ങളും ഉള്ള സർക്കാരിന്‍റെ ഈ നിസഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിലാണ്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണം. ഈ മാസം 29ന് മുമ്പ് നിലപാട് അറിയിക്കാനും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

പി എസ് സി പിരിച്ചുവിടല്‍: മുന്‍ ഗവര്‍ണറുടെ ശുപാര്‍ശയ്ക്ക് പിന്തുണ; രാഷ്ട്രപതിക്ക് കത്തയച്ച...

Popular News

സാധാരണക്കാരന് വൻ പ്രഹരം: അരിയും പലവ്യഞ്ജനങ്ങളും പൊള്ളുന്നു; കിലോയ്ക്ക് 15 രൂപ വരെ വർധന

Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Save your stories

Sign in