Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

ദുബായില്‍ മദ്യം ഇനി ഹോം ഡെലിവറിയായി വീട്ടിലെത്തും : കൊവിഡ് ആശങ്കകളില്‍ 'ടെന്‍ഷന്‍' അടിയ്ക്കുന്ന മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത !

ദുബായില്‍ മദ്യം ഇനി ഹോം ഡെലിവറിയായി  വീട്ടിലെത്തും : കൊവിഡ് ആശങ്കകളില്‍ 'ടെന്‍ഷന്‍'  അടിയ്ക്കുന്ന മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത !
ദുബായ് : കൊവിഡ് ആശങ്കകള്‍ മൂലം ടെന്‍ഷന്‍ അടിയ്ക്കുന്ന മദ്യപാനികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ! ദുബായില്‍ ഇനി മുതല്‍ മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിയ്ക്കും. ഇതുസംബന്ധിച്ച അനുമതിയോട് കൂടിയ ഹോം ഡെലിവറി സംവിധാനം ഇന്ന് ( മാര്‍ച്ച് 31 ) മുതല്‍ ആരംഭിച്ചു. ഇത് ആദ്യമായാണ് ദുബായ് ഇത്തരത്തില്‍ മദ്യം വീട്ടില്‍ എത്തിയ്ക്കുന്ന പുതിയ സംവിധാനം നടപ്പാക്കുന്നത്. ആര്‍ക്കെല്ലാം മദ്യം വാങ്ങാം ? യുഎഇയില്‍ മദ്യം വില്‍ക്കുന്നതിന് അംഗീകൃത ലൈസന്‍സുള്ള, എം എം ഐ കമ്പനിയും, ആഫ്രിക്കന്‍ ഈസ്റ്റേണ്‍ കമ്പനിയും സംയുക്തമായാണ് ഈ പുതിയ സേവനം ആരംഭിച്ചത്. ഇപ്രകാരം, മദ്യം വാങ്ങാന്‍ അനുമതിയുള്ള കാര്‍ഡ് ഉടമകള്‍ക്കും , സന്ദര്‍ശക വീസയിലുള്ള ടൂറിസ്റ്റുകള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഇത്തരത്തക്കാര്‍ 21 വയസ് പ്രായമായവര്‍ ആയിരിക്കണം. ഒപ്പം, മുസ്‌ളീം സമുദായത്തില്‍പ്പെട്ടവരാണെങ്കില്‍, മദ്യം വാങ്ങാന്‍ പാടില്ലെന്നും നിയമത്തില്‍ പറയുന്നു. ഹോം ഡെലിവറിയ്ക്കായി മദ്യം വാങ്ങുന്നവര്‍, വീട്ടില്‍ ഡെലിവറി സമയത്ത് അംഗീകൃത കാര്‍ഡ് കാണിക്കണം. അതേസമയം, സന്ദര്‍ശക വീസയില്‍ ഉള്ളവരാണെങ്കില്‍, ഒറിജനല്‍ പാസ്‌പോര്‍ട്ട് മാത്രം കാണിച്ചാല്‍ മദ്യം ലഭിക്കും. സേവന നിരക്ക് എങ്ങനെ ? ലീഗല്‍ ഹോം ഡെലിവറി ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴിയാണ് ഇതിനായി ബുക്ക് ചെയ്യേണ്ടത്. ഒരു ഡെലിവറി സ്ലോട്ട് ലഭിക്കുന്നതിന്, ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഓര്‍ഡര്‍ നല്‍കണം. മദ്യം ഡെലിവറി വരുന്നതിന് 30 മിനിറ്റ് മുമ്പ് ഉപയോക്താക്കള്‍ക്ക് എസ് എം എസ് ലഭിക്കും. ഡെലിവറികള്‍ക്ക് 50 ദിര്‍ഹം ഫീസുണ്ട്. മാത്രമല്ല, സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കള്‍, കുറഞ്ഞത് 250 ദിര്‍ഹത്തിന് സാധനം വാങ്ങണമെന്ന് ആഫ്രിക്കന്‍ ഈസ്റ്റേണ്‍ കമ്പനി ഡിസ്ട്രിബ്യൂഷന്‍ മാനേജരും മലയാളിയുമായ രാജീവ് നായര്‍ ദുബായില്‍ 'ജയ്ഹിന്ദ് ന്യൂസി'നോട് പറഞ്ഞു. ഇനി 'വര്‍ക്ക് ' ഫ്രം ഹോം ആകുമോ ? നേരത്തെ, ഓണ്‍ലൈന്‍ വഴി മദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക്, അംഗീകൃത വിതരണ കേന്ദ്രങ്ങളില്‍ പോയി , അവ കളക്റ്റ് ചെയ്ത് കൊണ്ടു വരാവുന്ന സേവനം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, പലരും ഇപ്പോള്‍, 'വര്‍ക്ക് ഫ്രം ഹോം' എന്ന കാലഘട്ടമായ ഈ സമയത്ത്, മദ്യം വീട്ടില്‍ എത്തുന്ന സംവിധാനം ആദ്യമായാണ് നടപ്പാക്കുന്നത്.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in