തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് തിരക്കില്ലാതെ സുഗമമായി ദർശനം നടത്തുന്നതിനായി ദേവസ്വം ഏർപ്പെടുത്തിയ വെർച്വൽ ക്യൂ ദർശന സൗകര്യം ഇന്ന് മുതൽ നിലവിൽ വന്നു. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കുക. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയും, വൈകിട്ട് 4 മുതൽ 6 വരെയുമായി ദിവസേന 8 മണിക്കൂറാണ് ഈ സൗകര്യം ലഭ്യമാകുന്നത്.
പുതിയ സംവിധാനം വഴി ഒരു മണിക്കൂറിൽ 300 ഭക്തർക്ക് ഓൺലൈൻ ബുക്കിംഗിലൂടെ ദർശനം നടത്താൻ സാധിക്കും. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയക്രമത്തിൽ പ്രതിദിനം 2,400 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനം സാധ്യമാകുമെന്നാണ് ദേവസ്വത്തിന്റെ കണക്കുകൂട്ടൽ.പരീക്ഷണം വിജയകരമാകുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ സമയങ്ങളിലേക്ക് വെർച്വൽ ക്യൂ സേവനം വ്യാപിപ്പിക്കാനാണ് ദേവസ്വം മാനേജ്‌മെന്റിന്റെ തീരുമാനം.ഭക്തർക്ക് സുഗമ ദർശനം: ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ നിലവിൽ വന്നു; പ്രതിദിനം 2,400 പേർക്ക് സൗകര്യം