Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പിച്ച് തിരുവനന്തപുരം സ്വദേശി, ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പിച്ച് തിരുവനന്തപുരം സ്വദേശി, ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി

ഗുരുവായൂർ: തുലാമാസാരംഭ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീൻ സമർപ്പിച്ചു. ക്ഷേത്രത്തിലെ അന്നലക്ഷ്മി ഹാളിൽ ഉപയോഗിക്കുന്ന പാത്രങ്ങളും ഗ്ലാസുകളും അതിവേഗം കഴുകി വൃത്തിയാക്കാൻ സഹായിക്കുന്ന അത്യാധുനിക യന്ത്രസംവിധാനമാണിത്. ഇന്ന് രാവിലെ ആറേകാലോടെ അന്നലക്ഷ്മി ഹാളിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമർപ്പണം നിർവ്വഹിച്ചു.

തിരുവനന്തപുരം സ്വദേശിയും ഗുരുവായൂരപ്പ ഭക്തനുമായ ഗണേഷ് കുമാറാണ് ഡിഷ് വാഷ് മെഷീൻ വഴിപാടായി നൽകിയത്. ഇതിനുപുറമെ, 4000 സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളും അദ്ദേഹം ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു. ചടങ്ങിനെത്തിയ മന്ത്രി രമേശ് ചെന്നിത്തലയെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരി ഗോപാൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു.

സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.എസ്. ബാലഗോപാൽ, എം.യു. ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരി ഗോപാൽ, ക്ഷേത്രം ഡി.എ എം. രാധ, മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. അശോക് കുമാർ, ഇലക്ട്രിക്കൽ എൻജിനീയർ വിനോദ് കുമാർ, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

"മോദിയും അമിത്ഷായും ജനാധിപത്യ ഘാതകർ; അവരിൽനിന്ന് രാജ്യത്തെ രാഹുൽ ഗാന്ധി രക്ഷിക്കും": അഡ്വ....

Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Save your stories

Sign in