Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാസവരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഗുരുവായൂര്‍ ക്ഷേത്രം; ഈ മാസം ഇതുവരെയുള്ള ഭണ്ഡാര വരവ് 5.80 കോടി രൂപ കടന്നു

മാസവരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഗുരുവായൂര്‍ ക്ഷേത്രം; ഈ മാസം ഇതുവരെയുള്ള ഭണ്ഡാര വരവ് 5.80 കോടി രൂപ കടന്നു
തൃശ്ശൂര്‍: ചിങ്ങ മാസത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമുണ്ടായിരുന്ന സെപ്തംബര്‍ എട്ടിന് ഗുരുവായൂരില്‍ റെക്കോഡ് കല്യാണമാണ് നടന്നത്. 351 കല്യാണങ്ങളാണ് അന്നേ ദിവസം നടന്നത്. ഇപ്പോള്‍ മറ്റൊരു നേട്ടം കൂടി ഗുരവായൂര്‍ ക്ഷേത്രം സ്വന്തമാക്കിയിരിക്കുയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം നടന്ന മാസം വരുമാനത്തിന്റെ കാര്യത്തിലും റെക്കോഡടിച്ച് ഗുരുവായൂര്‍ ക്ഷേത്രം. ഈ മാസം ഇതുവരെയുള്ള ഭണ്ഡാര വരവ് 5.80 കോടി രൂപ കടന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2024 സെപ്തംബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ ഇന്ന് പൂര്‍ത്തിയായപ്പോള്‍ 58081109 രൂപയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇതിനൊപ്പം രണ്ട് കിലോ 626 ഗ്രാം 500 മില്ലിഗ്രാം സ്വര്‍ണ്ണവും ലഭിച്ചു. 17കിലോ 700ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 29ഉം നിരോധിച്ച ആയിരം രൂപയുടെ 13ഉം അഞ്ഞൂറിന്റെ 114 കറന്‍സിയും ലഭിച്ചു. അതിനിടെ തിരുവോണാഘോഷത്തിന് ഒരുങ്ങിയിരിക്കുകയാണ് ഗുരുവായൂര്‍ ക്ഷേത്രം. ഓണക്കാലത്ത് ക്ഷേത്ര ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. തിരുവോണാഘോഷത്തിന്റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം, വിശേഷാല്‍ കാഴ്ച ശീവേലി ഉള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകള്‍ക്കായി ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

Related articles

See all
Popular News

ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി, രണ്ട...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Save your stories

Sign in