Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിബിഐയെ തടയാന്‍ ഓർഡിനന്‍സിന് സർക്കാർ നീക്കം ; നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല | VIDEO

സിബിഐയെ തടയാന്‍ ഓർഡിനന്‍സിന് സർക്കാർ നീക്കം ; നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല | VIDEO
  തിരുവനന്തപുരം: സിബിഐയെ തടയാന്‍ ഓർഡിനന്‍സിന് സർക്കാർ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫയല്‍ നിയമ സെക്രട്ടറിയുടെ പരിഗണനയിലാണ്. സർക്കാർ നീക്കം അംഗീകരിക്കാന്‍ കഴിയില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് തീരുമാനിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ നടപടി രാഷ്ട്രീയപ്രേരിതമാണ്. അഴിമതിക്കാരെയും കൊള്ളക്കാരേയും രക്ഷിക്കാന്‍ വേണ്ടിയാണിത്. നീക്കത്തില്‍ നിന്നും സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മടിയില്‍കനമുള്ളവർക്കേ പേടിക്കേണ്ടതുള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ മടിയില്‍ കനമുള്ളതുകൊണ്ടാണോ സിബിഐ കേരളത്തില്‍ വേണ്ടെന്നുള്ള തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം ചോദിച്ചു.  പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഓർഡിനന്‍സിനെ നിയമപരമായി നേരിടും. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/658011491792112

Related articles

See all
Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Save your stories

Sign in