Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജയ്ഹിന്ദ് ടി.വിക്ക് ഗൂഗിളിന്റെ അംഗീകാരം: പുതിയ പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ ന്യൂസ് ഷോകേസില്‍ ജയ്ഹിന്ദ് ടി.വിയും

ജയ്ഹിന്ദ് ടി.വിക്ക് ഗൂഗിളിന്റെ അംഗീകാരം:  പുതിയ പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ ന്യൂസ് ഷോകേസില്‍ ജയ്ഹിന്ദ് ടി.വിയും

ഗൂഗിളിന്റെ പുതിയ പ്രീമിയം പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ ന്യൂസ് ഷോകേസില്‍ ജയ്ഹിന്ദ് ടി.വി ഓണ്‍ലൈനും. മലയാളത്തില്‍ നിന്നും ഉള്‍പ്പെടുത്തിയ ഏഴു ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലാണ് ജയ്ഹിന്ദ് ടി.വിയും ഇടംപിടിച്ചത്.

ഗൂഗിളിന്റെ പ്രീമിയം പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ ന്യൂസ് ഷോകേസിന് ഇന്നാണ് മലയാളത്തില്‍ തുടക്കം കുറിച്ചത്. പുതിയ പ്ലാറ്റ് ഫോം ആരംഭിച്ച ദിവസം തന്നെ ജയ്ഹിന്ദ് ടി.വിയുടെ ഓണ്‍ലൈന് അംഗീകാരം ലഭിക്കുകയായിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട ഓണ്‍ലൈന്‍ മാധ്യമങ്ങളെ മാത്രമാണ് പുതിയ പ്ലാറ്റ്ഫോമില്‍ ഗൂഗിള്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ജയ്ഹിന്ദ് ടി.വിക്ക് പുറമെ മനോരമ ഓണ്‍ലൈന്‍, മനോരമ ന്യൂസ് , സമയം എന്നിവ അടക്കം  ഏഴു പോര്‍ട്ടലുകളെയാണ് ഗൂഗില്‍ ന്യൂസിന്റെ ഷോകേയ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ പുതിയ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തുന്നതിനായി ഗൂഗിള്‍ ചില സ്റ്റാന്‍ഡേര്‍ഡുകള്‍ നിശ്ചയിച്ചിരുന്നു. വാര്‍ത്താ അപ്‌ഡേഷന്‍ അടക്കമുള്ള സ്റ്റാന്‍ഡേര്‍ഡുകള്‍ കൃത്യമായി പലാക്കുന്ന മാധ്യമങ്ങളെ മാത്രമാണ് പുതിയ പ്ലാറ്റ്‌ഫോഫില്‍ ഗൂഗിള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ ഗൂഗിള്‍ ന്യൂസ് ഷോക്കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ ഒരു വര്‍ഷത്തേക്ക് സാമ്പത്തിക സഹായവും നല്‍കും.

ജയ്ഹിന്ദ് ടി.വി വെബ് പോര്‍ട്ടിലിന് ആവശ്യമായ ഡിജിറ്റല്‍ സഹായങ്ങള്‍ നല്‍കുന്നത് ബി ഫോര്‍ എന്റര്‍ടൈന്റ്‌മെന്റ്‌സ് ലിമിറ്റഡും വെബ് പോര്‍ട്ടല്‍ മെയിന്റനന്‍സ് ചെയ്യുന്നത് ഇന്‍വെന്റീവ് ഹബ്ബ് ലിമിറ്റഡുമാണ്.

Related articles

See all
Popular News

ഇന്ത്യയിൽ നിന്ന് രണ്ടുപേർക്ക് മാത്രം; ഇൻസ്റ്റഗ്രാമിന്റെ ഗോൾഡ് റിങ് നേട്ടവുമായി മലപ്പുറത്തി...

Popular News

അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്: യൂട്യൂബര്‍ തൊപ്പിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Popular News

ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല; ടിക്കറ്റ് നിരക്ക് കുറയും

Popular News

പി എസ് സിക്കെതിരെ വീണ്ടും ക്രമക്കേട് ആരോപണം; ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റില്‍ വന്...

Save your stories

Sign in