Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊറോണയ്ക്കിടയിലെ കൊള്ള; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

കൊറോണയ്ക്കിടയിലെ കൊള്ള; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി
  ന്യൂഡല്‍ഹി : കൊവിഡില്‍ നട്ടം തിരിയുന്ന ജനത്തിന് ഇരട്ടി പ്രഹരമായി ഇന്ധനവില വർധനവ്. രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 35 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 105.14 രൂപയും ഡീസലിന് 93.87 രൂപയുമായി ഉയർന്നു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 34 പൈസ വർധിച്ച് 108.80 രൂപയും ഡീസലിന് 37 പൈസ വർധിച്ച് 101.78 രൂപയുമാണ് ഇന്നത്തെ വില. ബംഗളുരുവില്‍ പെട്രോള്‍ ലിറ്ററിന് 108.80 രൂപയും ഡീസലിന് 99.63 രൂപയുമാണ് വില. സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റ‍ർ പെട്രോളിന് 107 രൂപ 41 പൈസയും ഡീസലിന് 100 രൂപ 96 പൈസയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.45 രൂപയും ഡീസലിന് 99.04 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 105.57 രൂപയും ഡീസൽ വില 99.26 രൂപയുമായി ഉയർന്നു. കഴിഞ്ഞ 20 ദിവസം കൊണ്ട് സംസ്ഥാനത്ത് ഡിസലിന് വർധിച്ചത് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ്.

Related articles

See all
Popular News

'ചങ്ങാതി എപ്പോഴാണ് കടന്നുവരുന്നത്?'; ടാറ്റാ സൺസ് തർക്കത്തില്‍ ധനമന്ത്രിക്കെതിരെ ചോദ്യങ്ങളു...

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Popular News

'ഇന്ത്യ' മുന്നണിയുടെ റാലിക്ക് പിന്തുണയുമായി സി.ജെ.പി

Save your stories

Sign in