Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഫുവാദ് പനങ്ങായി നിര്‍മ്മിക്കുന്ന സിനിമ 'വേറെ ഒരു കേസ്'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഫുവാദ് പനങ്ങായി നിര്‍മ്മിക്കുന്ന സിനിമ 'വേറെ ഒരു കേസ്'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വേറെ ഒരു കേസ്' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു എകസ്പിരിമെന്റല്‍ ചിത്രമായാണ് വേറെ ഒരു കേസ് അണിയറയില്‍ ഒരുങ്ങുന്നത്. സാമൂഹിക പ്രസക്തി ഉള്ള പ്രമേയം നീതി നിഷേധങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നു. വിജയ് നെല്ലിസ്, അലന്‍സിയര്‍, ബിന്നി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ബിനോജ് കുളത്തൂര്‍, അംബി പ്രദീപ്, അനുജിത്ത് കണ്ണന്‍, സുജ റോസ്, കാര്‍ത്തി ശ്രീകുമാര്‍, ബിനുദേവ്, യാസിര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. കുറച്ചു കാലത്തിന് ശേഷം അലന്‍സിയര്‍ ശക്തമായ കഥാപാത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗുരുവായൂരിലെ ബാസുരി ഇന്നിന്റെ ഉടമസ്ഥന്‍ ഫുവാദ് പനങ്ങായ് ആണ് വേറെ ഒരു കേസ് നിര്‍മ്മിക്കുന്നത്. സുധീര്‍ ബദര്‍, ലതീഷ്, സെന്തില്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി എസ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. രജീഷ് രാമനാ ണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.് അമല്‍ ജി സത്യന്‍ എഡിറ്ററും എസ് മുരുകന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും ആണ്. ഹേമ അജയ് മേനോന്‍ ചിത്രത്തിന്റെ പിആര്‍ഒ. ടൂറിസ്റ്റ് ഹോം പോലെയുള്ള പരീക്ഷണ ചിത്രങ്ങളും കാക്കിപ്പട പോലെയുള്ള സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഷെബി ചൗഘട്ടിന്റെ മറ്റൊരു മികച്ച ചിത്രമാവും വേറെ ഒരു കേസ് എന്ന് പ്രതീക്ഷിക്കാം.

Related articles

See all
Popular News

മാർഗംകളി താളവും റാപ്പും ഒന്നിച്ച്; തരംഗമായി 'ഡിസ്കോ'യിലെ 'ഇതിന്നോ ആദമേ' ഗാനം, നവംബർ 6-ന് ച...

Popular News

തലൈവരുടെ ഗ്രാന്റ് എൻട്രി; 40 വർഷങ്ങൾക്കുശേഷം തിയേറ്ററിൽ ആരാധകർക്കൊപ്പം സിനിമ കണ്ട് സൂപ്പര്...

Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Popular News

ബിഗ് ബോസിൽ നിന്ന് അവധിയെടുത്ത് സൽമാൻ ഖാൻ; പകരം രോഹിത് ഷെട്ടി

Save your stories

Sign in