Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സുപ്രീം കോടതി മുന്‍ ജസ്റ്റിസ് വി.രാമസ്വാമി അന്തരിച്ചു

സുപ്രീം കോടതി മുന്‍ ജസ്റ്റിസ് വി.രാമസ്വാമി അന്തരിച്ചു
ചെന്നൈ:സുപ്രീം കോടതി മുന്‍ ജസ്റ്റിസ് വി.രാമസ്വാമി അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.1989 മുതല്‍ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയിരുന്നു.ഇന്ത്യയില്‍ ഇംപീച്ചമെന്റെ നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ് വി.രാമസ്വാമി.പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റിസ് ആയിരിക്കവെയാണ് പണം ദുര്‍വിനിയോഗം ചെയ്‌തെന്ന ആരോപണത്തിന്മേല്‍ 1993ല്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ടത്.1994 ല്‍ രാമസ്വാമി സര്‍വീസില്‍ നിന്ന് വിരമിച്ചു. 1929 ല്‍ വിരുദുനഗര്‍ ജില്ലയിലെ ശ്രീവില്ലിപുത്തൂരിലാണ് വി.രാമസ്വാമിയുടെ ജനനം.സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം മധുരയിലെ അമേരിക്കന്‍ കോളേജില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി.1953 ജൂലൈ 13 ന് അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1962 ല്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറായും 1969 ല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായ അദ്ദേഹത്തിന് 1971 ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in