Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനനായകന് വിട... മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു

ജനനായകന് വിട... മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു
  ബംഗളുരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. ബംഗളുരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു അന്ത്യം. അർബുദത്തിന് ചികിത്സയിലായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സംസ്‌കാരം പുതുപ്പള്ളിയില്‍ നടക്കും. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് പ്രത്യേക വിമാനത്തിൽ ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും. രണ്ടു തവണ കേരളത്തിന്‍റെ മുഖ്യമന്ത്രിപദം അലങ്കരിച്ചു. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധിയും രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. 1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. ഭാര്യ: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in