Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എയർ ഇന്ത്യ വില്‍പനയ്ക്ക് വെച്ച് കേന്ദ്രസർക്കാര്‍ ; ആരും വാങ്ങിയില്ലെങ്കില്‍ അടച്ചുപൂട്ടും

എയർ ഇന്ത്യ വില്‍പനയ്ക്ക് വെച്ച് കേന്ദ്രസർക്കാര്‍ ; ആരും വാങ്ങിയില്ലെങ്കില്‍ അടച്ചുപൂട്ടും
ന്യൂഡൽഹി : എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും വിൽക്കാൻ ടെൻഡർ വിളിച്ച് കേന്ദ്ര സർക്കാർ. മാർച്ച് 17 നാണ് താല്‍പര്യ പത്രം നൽകാനുള്ള അവസാന തീയതി. എയർ ഇന്ത്യക്ക് കീഴിലുള്ള 6 അനുബന്ധ കമ്പനികളും വിൽക്കും. പ്രതിദിനം 26 കോടി നഷ്ടത്തിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നത്. ഏകദേശം 23,000 കോടി രൂപയുടെ കടബാധ്യത ഉൾപ്പെടെയാണ് വിൽക്കാൻ ടെൻഡർ വിളിച്ചിരിക്കുന്നത്. ഏകദേശം 23,000 കോടി രൂപയുടെ കടബാധ്യതയാണ് എയർ ഇന്ത്യയ്ക്കുള്ളത്. പ്രതിദിനം ഏകദേശം 26 കോടി രൂപ നഷ്ടത്തിലാണ് എയർ ഇന്ത്യ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഈ കടബാധ്യതകളെല്ലാം പൂർണമായും ഓഹരി വാങ്ങുന്നവർ ഏറ്റെടുക്കേണ്ടിവരും. മാർച്ച് 17 നാണ് താല്‍പര്യ പത്രം നൽകാനുള്ള അവസാന തീയതി. വിദേശ കമ്പനികൾക്ക് ഇന്ത്യൻ പങ്കാളികളുമായി ചേർന്നു മാത്രമേ കമ്പനി വാങ്ങാനാവൂ. കനത്ത സാമ്പത്തിക ബാധ്യതയിലാണ് കമ്പനിയെന്നും സ്വകാര്യവൽക്കരണം അത്യാവശ്യമായി വന്നിരിക്കുകയാണെന്നുമാണ് കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം. 2018 ൽ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിൽപനയ്ക്ക് വെച്ചെങ്കിലും ആരും വാങ്ങിയിരുന്നില്ല. ഇതിനെ തുടർന്നാണ് ഇപ്പോള്‍ മുഴുവന്‍ ഓഹരിയും വില്‍ക്കാനുള്ള നീക്കം. ആരും വാങ്ങിയില്ലെങ്കിൽ കമ്പനി അടച്ചു പൂട്ടേണ്ടി വരുമെന്നും കേന്ദ്രം പറയുന്നു. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് ഇപ്പോള്‍ വിറ്റഴിക്കല്‍ നീക്കവുമായി കേന്ദ്രം എത്തിയിരിക്കുന്നത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in