സ്ഥിതിഗതികൾ രൂക്ഷം: സൗദിയിൽ നിന്നുള്ള വിദേശ വിമാന സർവീസുകളും രണ്ടാഴ്ചത്തേയ്ക്ക് റദ്ദാക്കി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 14, 2020
1 min read
•
Updated: June 03, 2026
റിയാദ് : കൊറോണ വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി രണ്ടാഴ്ചത്തേക്ക് സൗദിയില്‍നിന്നുള്ള അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച (മാർച്ച് 15) രാവിലെ 11 മുതലാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ രണ്ടാഴ്ചയ്ക്കിടയില്‍ വിമാനങ്ങള്‍ അനുവദിക്കുകയുള്ളൂവെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ വെള്ളിയാഴ്ച മാത്രം രാജ്യത്ത് 24 പുതിയ കൊറോണ ബാധ കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 86 ആയി വര്‍ധിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10