കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ തീപിടിത്തം: തടവുകാരെ മാറ്റി; അന്വേഷണം ആരംഭിച്ചു
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
October 16, 2022
1 min read
•
Updated: June 03, 2026
കുവൈറ്റ് സിറ്റി: സെന്‍ട്രല്‍ ജയിലില്‍ തീപിടിത്തം നടന്ന സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി കുവൈറ്റ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചെന്നും മറ്റ് സ്ഥലങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തീപിടിത്തത്തിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. തീപിടിത്തത്തെ തുടര്‍ന്ന് തടവുകാരെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. തീപിടിത്തത്തിന്‍റെ കാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10