Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

MURDER| പാലക്കാട് അച്ഛന്‍ മകനെ വെട്ടിക്കൊന്നു; അച്ഛന്‍ പിടിയില്‍

MURDER| പാലക്കാട് അച്ഛന്‍ മകനെ വെട്ടിക്കൊന്നു; അച്ഛന്‍ പിടിയില്‍
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കൊടുന്തരപ്പുള്ളിയിലാണ് സംഭവം. കൊടുന്തരപ്പുള്ളി സ്വദേശി സിജില്‍ (33) ആണ് മരിച്ചത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ അച്ഛന്‍ ശിവന്‍കുട്ടിയെ രാത്രി പൊലീസ് പിടികൂടി. കൊല്ലപ്പെട്ട സിജില്‍ കാപ്പാക്കേസ് പ്രതിയാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അച്ഛനും മകനും തമ്മില്‍ പ്രശ്നം തുടങ്ങിയത്. വഴക്കിനിടെ ശിവനും സിജിലും തമ്മില്‍ ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് സിജിലിന്റെ കഴുത്തില്‍ മുറിവേറ്റത്. വെട്ടുകത്തി കൊണ്ടാണ് വെട്ടിയതെന്നാണ് വിവരം. പിടിവലിക്കിടെ സിജിലിന്റെ തൊണ്ടയുടെ ഭാഗത്തും പുറത്തും മുറിവേറ്റിട്ടുണ്ട്. മുറിവേറ്റ സിജില്‍ പുറത്തേക്കിറങ്ങി ഓടി. ഇതു വഴി വന്ന പരിചയക്കാര്‍ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. സംഭവത്തില്‍ അച്ഛന്‍ ശിവന്‍കുട്ടിക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. സിജിലിന്റെ പേരില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 21-ലധികം കേസുകളുണ്ടെന്നും ഇയാള്‍ പതിവായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

Related articles

See all
Popular News

അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനം...

Popular News

"സംസ്ഥാനത്തോടുള്ള കൊടുംചതി, രാത്രിയിലെത്തിയ കള്ളനെപ്പോലെ കേന്ദ്രനീക്കം": തിരുവോണ നാളില്‍ യ...

Popular News

പാലക്കാട് ഡിവിഷനെ തകര്‍ക്കാന്‍ അനുവദിക്കില്ല; ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുമെന്ന്...

Popular News

രമേഷ് പിഷാരടി എംഎല്‍എ വാക്ക് പാലിച്ചു: വനിതകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കി പാലക്കാട് സിറ്...

Save your stories

Sign in