Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാപ്പ ചുമത്തരുതെന്ന് ഫർസീന്‍; ഡിഐജിയുടെ നോട്ടീസിന് വിശദീകരണം നല്‍കി

കാപ്പ ചുമത്തരുതെന്ന് ഫർസീന്‍; ഡിഐജിയുടെ നോട്ടീസിന് വിശദീകരണം നല്‍കി
  കാപ്പ ചുമത്താതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്താൻ ഡിഐജി രാഹുല്‍ ആര്‍ നായര്‍ അയച്ച നോട്ടീസിന് മറുപടി നല്‍കി യൂത്ത് കോൺഗ്രസ് മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് ഫര്‍സീന്‍ മജീദ്. പതിമൂന്ന് കേസുകളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് ഫര്‍സീൻ മറുപടി നൽകിയത്. അഭിഭാഷകൻ മുഖേനയാണ് ഫർസീൻ ഡിഐജിയ്ക്ക് മറുപടി നൽകിയത്. പോലീസ് സംരക്ഷണയിലാണ് താന്‍ കഴിയുന്നതെന്നും എങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നും ഫര്‍സീന്‍ മജീദ് മറുപടിയില്‍ ചോദിച്ചു. ഈ പശ്ചാത്തലത്തിൽ കാപ്പ ചുമത്താനുള്ള നടപടികളിൽ നിന്ന് പിന്മാറണമെന്നും ഫര്‍സീന്‍ ആവശ്യപ്പെട്ടു. മട്ടന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ്  കാപ്പ ചുമത്താനുള്ള നീക്കം. ഫർസീനെതിരെ 13 കേസുകളുണ്ടെന്നും ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമായിരുന്നു പോലീസിന്‍റെ ആവശ്യം. കമ്മീഷണർ ആർ ഇളങ്കോ സമർപ്പിച്ച റിപ്പോർട്ടില്‍ ഡിഐജി രാഹുൽ ആർ നായർ ഫർസീന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയായിരുന്നു. അതേസമയം  ഫർസീന് എതിരെയുള്ള പതിമൂന്ന് കേസുകളിൽ 11 കേസുകളും കൊവിഡ് കാലത്ത് കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തതുപോലെയുള്ള നിസാര കേസുകളാണ്.

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Save your stories

Sign in