Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദിവസം പത്തായി, കെ വിദ്യ എവിടെ? പോലീസ് അന്വേഷണം 'ഊർജിതം'

ദിവസം പത്തായി, കെ വിദ്യ എവിടെ? പോലീസ് അന്വേഷണം 'ഊർജിതം'
  വ്യാജരേഖ കേസിലെ പ്രതിയായ എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയെ പിടികൂടാന്‍ കഴിയാതെ പോലീസ്. അന്വേഷണം തുടങ്ങി പത്ത് ദിവസം പിന്നിട്ടിട്ടും വിദ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. അഗളി സിഐ സലീമിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷോളയൂർ, ചെർപ്പുളശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി. അതേസമയം വിദ്യയെ പിടികൂടാത്തതിന് പിന്നില്‍ സിപിഎം-എസ്എഫ്ഐ നേതാക്കളുടെ ഇടപെടലാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെ അട്ടപ്പാടി ഗവൺമെന്‍റ് കോളേജിൽ ജോലി നേടാൻ ശ്രമിച്ച വിദ്യയുടെ ബയോഡാറ്റ പുറത്തുവന്നു. 20 മാസം മഹരാജാസ് കോളേജിൽ ജോലി ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ബയോഡാറ്റ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യയുടെ കൈപ്പടയില്‍ പൂരിപ്പിച്ച് ഒപ്പ് വെച്ചിരിക്കുന്ന  ബയോഡാറ്റ പ്രധാന തെളിവാകുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. വിദ്യക്കൊപ്പം അട്ടപ്പാടി കോളേജിൽ അഭിമുഖത്തിന് എത്തിയ എസ്എഫ്ഐ നേതാവ് വ്യാജരേഖ നിർമ്മിക്കാൻ വിദ്യയെ സഹായിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related articles

See all
Popular News

സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി...

Popular News

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ, മദ്‌റസകൾക്ക് അവധി

Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Save your stories

Sign in