എന്‍.പി മൊയ്തീന്‍ പ്രഥമ മാധ്യമ അവാര്‍ഡ് എൽവിസ് ചുമ്മാറിന് ; കെ മുരളീധരന്‍ എം.പി വിതരണം ചെയ്തു
ബേപ്പൂര്‍ മുന്‍ എം എല്‍ എ അന്തരിച്ച എന്‍ പി മൊയ്തീന്‍റെ പേരിലുള്ള പ്രഥമ മാധ്യമ അവാര്‍ഡ് ദുബായില്‍ ജയ്ഹിന്ദ് ടി.വി മിഡില്‍ ഈസ്റ്റ് വാര്‍ത്താ വിഭാഗം മേധാവി എല്‍വിസ് ചുമ്മാറിന് കെ മുരളീധരന്‍ എം.പി സമ്മാനിക്കുന്നു. കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ടി സിദ്ദിഖ്, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍ എന്നിവര്‍ സമീപം.
ഇതോടൊപ്പം നസീര്‍ വാടാനപ്പിളളി ( സാമൂഹ്യസേവനം ), എ.കെ അബ്ദുല്‍റഹ്മാന്‍ (ലൈഫ് ടൈം അച്ചീവ്‌മെന്‍റ് ) , ഇസ്മയില്‍ ഹംസ ( ബിസിനസ് എക്‌സലന്‍സ് ), ഇട്ടിമാണി എന്ന സിനിമയില്‍ ഗാനം ആലപിച്ച പ്രവാസി സ്‌കൂള്‍ വിദ്യാര്‍ഥിനി ദേവിക സൂര്യപ്രകാശ് (കല) എന്നിവരും വിവിധ വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ നേടി. പരിപാടിയുടെ ഇവന്‍റ് ഡയറക്ടര്‍ ജാക്കി റഹ്മാന്‍, മൊയ്തീന്‍ കുറുമത്ത് എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. കോഴിക്കോട് ഫ്രണ്ട്സിന്‍റെ ഈദ് - ഓണം ആഘോഷം കെ മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഫൈസല്‍ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. ഇക്ബാല്‍ ചെക്യാട് സ്വാഗതവും യു.എസ് ജിജു നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും ഓണസദ്യയും ഇതോടൊപ്പം അരങ്ങേറി.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.