Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എലൈറ്റ് ഗ്രൂപ്പ് സ്ഥാപകനും വ്യവസായ പ്രമുഖനുമായ ടി.ആര്‍. രഘുലാല്‍ അന്തരിച്ചു

എലൈറ്റ് ഗ്രൂപ്പ് സ്ഥാപകനും വ്യവസായ പ്രമുഖനുമായ ടി.ആര്‍. രഘുലാല്‍ അന്തരിച്ചു

തൃശ്ശൂര്‍: പ്രമുഖ വ്യവസായിയും എലൈറ്റ് ഫുഡ്‌സ് ആന്‍ഡ് ഇന്നൊവേഷന്‍സ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.ആര്‍. രഘുലാല്‍ (64) അഹമ്മദാബാദില്‍ അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30-ന് തൃശ്ശൂര്‍ പുഴയ്ക്കലിലെ വസതിയായ 'എലൈറ്റ് ഗാര്‍ഡനിയ'യില്‍ നടക്കും.

1986-ല്‍ ആലപ്പുഴ അരൂരില്‍ ഒരു ചെറിയ ബ്രഡ് നിര്‍മ്മാണ യൂണിറ്റായി തുടങ്ങിയ എലൈറ്റ് ഫുഡ്‌സിനെ ലോകോത്തര നിലവാരമുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യബ്രാന്‍ഡുകളില്‍ ഒന്നായി വളര്‍ത്തിയെടുത്തത് തണ്ടാശ്ശേരി രാഘവന്‍ രഘുലാലിന്റെ ദീര്‍ഘവീക്ഷണവും ആസൂത്രണമികവുമാണ്. എലൈറ്റ് ഗ്രൂപ്പ് സ്ഥാപകന്‍ പരേതരായ ടി.ആര്‍. രാഘവന്റെയും യമുനയുടെയും മകനാണ്. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയയില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദം നേടിയ ശേഷമാണ് അദ്ദേഹം വ്യവസായ രംഗത്തേക്ക് കടന്നുവന്നത്.

വ്യവസായി എന്നതിലുപരി മികച്ചൊരു പ്രകൃതിസ്‌നേഹിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു ടി.ആര്‍. രഘുലാല്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) മുന്‍ ചെയര്‍മാനായിരുന്ന കാലത്ത് അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. പാലക്കാടന്‍ മട്ട, നവര അരി എന്നിവയ്ക്ക് ഭൗമസൂചികാ (GI) പദവി നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം മുന്‍കൈയെടുത്തു. പെരിയാര്‍ നദിയെ വ്യാവസായിക മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള പഠനങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദ വ്യവസായ കൂട്ടായ്മകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

'സുരക്ഷിത ഭക്ഷണം' എന്ന ലക്ഷ്യത്തോടെ ജൈവകര്‍ഷക കൂട്ടായ്മകള്‍ രൂപീകരിക്കുകയും, സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് നെല്ലിയാമ്പതിയില്‍ ആദ്യത്തെ ജൈവകൃഷി സെമിനാര്‍ സംഘടിപ്പിക്കുകയും ചെയ്തു. രക്താര്‍ബുദം ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ മരുന്നുകള്‍ നല്‍കുന്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചുള്ള 'വി കെയര്‍' എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റും ചെയര്‍മാനുമായിരുന്നു. കേരള ടെന്നീസ് അസോസിയേഷന്‍ ട്രഷററായും കലാസാംസ്‌കാരിക രംഗത്തും സജീവമായിരുന്നു.

ഭാര്യ: സരിഗ. മക്കള്‍: ധനിസ, രഘുറാം (മൂവരും എലൈറ്റ് ഗ്രൂപ്പ് ആന്‍ഡ് ഇന്നൊവേഷന്‍സ് ഡയറക്ടര്‍മാരാണ്). മരുമകന്‍: രോഹിത് മുരളിയ.

Related articles

See all
Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Save your stories

Sign in