Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

‘കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞ് കൊല്ലും’: എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്ക് വധഭീഷണി

‘കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞ് കൊല്ലും’: എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്ക് വധഭീഷണി
  കൊച്ചി : പെരുമ്പാവൂർ എംഎൽഎ എൽദോസ് പി കുന്നപ്പിള്ളിലിന് വധഭീഷണി. കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് ലഭിച്ചു. ഐഎസിന്‍റെ പേരിലുള്ള ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കും പൊലീസിനും എംഎല്‍എ പരാതി നൽകി. ഭീഷണിക്കത്തിൽ ഉമ്മൻ ചാണ്ടി, ബെന്നി ബഹന്നാൻ എംപി, പി.ടി തോമസ് എംഎൽഎ തുടങ്ങിയവർക്കെതിരെയെല്ലാം അസഭ്യ വർഷമുണ്ട്. യുഡിഎഫിലെ 41 എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ടെന്നും ശേഷം അടുത്ത കത്തിൽ എന്നു പറഞ്ഞാണ് ഏഴുത്ത് അവസാനിപ്പിച്ചിരിക്കുന്നത്. കത്ത് സമൂഹമാധ്യമത്തിൽ ഇടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിൽ വെങ്ങോലയിലെ ഐഎസ് അംഗമാണെന്നു വ്യക്തമാക്കുന്നുണ്ട്. വെങ്ങോല ചേലക്കുളത്തുള്ള ഒരു വിലാസം കത്തിൽ വച്ചിട്ടുണ്ടെങ്കിലും ഇത് ശരിയായ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രതിയാകാൻ സാധ്യത; അന്വേഷണം ഉന്നത രാഷ്ട്രീയ...

Popular News

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ അവലോകന യോഗങ്ങള്‍ പാളി; ഒടുവില്‍ ചെലവ് സതീശന്‍ സര്‍ക്ക...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Save your stories

Sign in