Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്ത്രീധന പീഢനം; മലയാളി കോളേജ് അധ്യാപിക ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു

സ്ത്രീധന പീഢനം; മലയാളി കോളേജ് അധ്യാപിക ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു
ചെന്നൈ : സ്ത്രീധന പീഢനം നാഗര്‍കോവില്‍ ശുചീന്ദ്രത്തെ ഭര്‍തൃവീട്ടില്‍ മലയാളി കോളേജ് അധ്യാപിക ആത്മഹത്യ ചെയ്തു.കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കിയിരുന്നു കൊല്ലം പിറവന്തൂര്‍ സ്വദേശി ബാബുവിന്റെ മകള്‍ ശ്രുതി ബാബുവാണ് മരിച്ചത്. ഭര്‍ത്യമാതാവ് സെന്‍പകവല്ലിക്കെതിരെ ശ്രുതിയുടെ കുടുംബം പരാതി നല്‍കിയതോടെ ഇവരും ആത്മഹത്യയ്ക്കു ശ്രമിച്ചു. ഭര്‍തൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച ശേഷമാണ് ശ്രുതി ആത്മഹത്യ ചെയ്തത്. കോയമ്പത്തൂര്‍ എന്‍ജിനീയറിങ് കോളേജിലെ അധ്യാപികയായിരുന്ന 25 കാരിയായ ശ്രുതിയെ ഇക്കഴിഞ്ഞ ഏപ്രില്‍ 21 നാണ് ശുചീന്ദ്രം സ്വദേശിയായ കെഎസ്ഇബി എഞ്ചിനീയര്‍ കാര്‍ത്തിക് വിവാഹം കഴിച്ചത്.10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയിരുന്നു.എന്നാല്‍ സത്രീധനം കുറഞ്ഞുവെന്ന് പറഞ്ഞ് കാര്‍ത്തിക്കിന്റെ അമ്മ ശ്രുതിയോട് വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് സെന്‍പകവല്ലി മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് ശ്രുതിയുടെ മാതാപിതാക്കള്‍ ശുചീന്ദ്രം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.ഇതിന് പിന്നാലെ സെന്‍പകവല്ലി ആത്മഹത്യയ്ക്ക് ശ്രമിച്ചു .ഗുരുതരാവസ്ഥയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെക്കുറിച്ച് ശുചീന്ദ്രം പോലീസ് അന്വേഷണം നടത്തി വരികയാണ്'.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in