Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പത്തനാപുരത്ത് കല്ലടയാറ്റിൽ വീണു കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

പത്തനാപുരത്ത് കല്ലടയാറ്റിൽ വീണു കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി കല്ലടയാറ്റിൽ വീണു കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. രണ്ടാം ദിവസത്തെ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത് ' . ഫയർഫോഴ്സ് സ്കൂബ സംഘവും പോലിസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ അപകടമുണ്ടായ സ്ഥലത്ത് നിന്നും 2 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം മൗണ്ട്താബോര്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കൂടല്‍ സ്വദേശിനി അപര്‍ണയാണ് മരിച്ചത്, പത്തനാപുരം വെളളാറമണ്‍ കടവിൽ ഇന്നലെ ഉച്ചക്കായിരുന്നു ' അപകടം. അപർണക്കൊപ്പം അപകടത്തിൽപ്പെട്ട കൂട്ടുകാരിയും സഹോദരനും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. സഹപാഠിയായ അനുഗഹയുടെ വീട്ടിലെത്തിയ അപര്‍ണ അനുഗ്രഹയുടെ സഹോദരനും ഏഴാക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭിനവും ഒന്നിച്ചാണ് കല്ലടയാറ്റിന്‍റെ തീരത്ത് ഫോട്ടോ എടുക്കാന്‍ ഇറങ്ങിയത്. ഇതിനിടെ ഒഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്.

Related articles

See all
Popular News

കാർഗിലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ അരുൺ രാജിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്ത...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

'18 വയസ്സിൽ താഴെയുള്ളവർക്ക് ആരെയും കൊല്ലാം എന്ന അവസ്ഥ', ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ...

Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Save your stories

Sign in