Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നെയ്യാറ്റിൻകര കൊലക്കേസിൽ നിർണ്ണായക അറസ്റ്റ്; അന്വേഷണ ചുമതല ഐ.ജി. എസ് ശ്രീജിത്തിന്

നെയ്യാറ്റിൻകര കൊലക്കേസിൽ നിർണ്ണായക അറസ്റ്റ്; അന്വേഷണ ചുമതല ഐ.ജി. എസ് ശ്രീജിത്തിന്
Sanal-Harikumar-IG-S-Sreejith നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്. പ്രതികളെ രക്ഷപെടാൻ സഹായിച്ച ആളെയാണ് അറസ്റ്റ് ചെയ്തത്.  സതീഷ് കുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്  കേസിന്‍റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഐ.ജി. എസ് ശ്രീജിത്തിന് നൽകി. ഡി.വൈ.എസ്.പി ഹരികുമാറിനെയും ബിനുവിനെയും രക്ഷപെടാൻ സഹായിച്ച തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷ് കുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊലപാതകം ചെയ്ത ശേഷം ഡി.വൈ.എസ്.പി ഹരികുമാറും കൂട്ടാളി ബിനുവും സതീഷിനെ സമീപിച്ചിരുന്നു. സംഭവത്തിന് ശേഷം ഇരുവർക്കും പുതിയ സിം കാർഡ് സതീഷ് തൽകി. എന്നാൽ  ഈ സിം കാർഡുകൾ പ്രവർത്തിക്കുന്നില്ല. ചെവ്വാഴ്ച രാവിലെ ഇരുവരും തൃപ്പരപ്പിൽ നിന്നും പോയെന്ന് സതീഷ് കുമാർ മൊഴി നൽകി. സതീഷിന്‍റെ ഡ്രൈവര്‍ രമേശിനെയും കൂട്ടിയാണ് ഹരികുമാറും ബിനുവും രക്ഷപ്പെട്ടത്. ഡ്രൈവർ രമേശും ഇപ്പോൾ ഒളിവിലാണ്. ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന്  ശേഷമാണ് സതീഷിന്‍റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. അതേസമയം കേസിന്റെ തുടർ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഐ ജി, എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് അനലിന്റെ കുടുംബം അവശ്യപെട്ടിരുന്നു. എന്നാൽ ഹൈകോടതിയെ സമീപിക്കുന്ന കാര്യത്തിൽ മാറ്റമില്ലെന്നും സനലിന്റെ ഭാര്യ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in