Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎമ്മിന്റെ സ്‌പോണ്‍സേര്‍ഡ് കൊലയോ? സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി; 'എല്ലാവരും അറിയാന്‍' ഗുരുതര ആരോപണങ്ങളുമായി ആത്മഹത്യക്കുറിപ്പ്

സിപിഎമ്മിന്റെ സ്‌പോണ്‍സേര്‍ഡ് കൊലയോ? സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി; 'എല്ലാവരും അറിയാന്‍' ഗുരുതര ആരോപണങ്ങളുമായി ആത്മഹത്യക്കുറിപ്പ്
ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു. മുളങ്ങാശേരില്‍ സാബുവാണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി കട്ടപ്പന റൂറല്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റിയാണ് എന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. സാബുവിന്റെ വസ്ത്രത്തില്‍ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചില്ലെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് അതില്‍ പറയുന്നത്. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ടു പേരുമാണെന്നും ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം നിക്ഷേപിച്ച ബാങ്കില്‍ നിന്ന് തന്റെ Implement ചികിത്സക്കായി പണം ആവശ്യപ്പെട്ട് ചെന്നപ്പോള്‍ അപമാനിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം സാബു ബാങ്കിലെത്തി തന്റെ നിക്ഷേപം തിരിച്ചു ചോദിച്ചതായിട്ടാണ് ബന്ധുക്കള്‍ പറയുന്നത്. ജീവനക്കാരുമായി തര്‍ക്കവും ഉണ്ടായി. ഭാര്യയുടെ ചികിത്സക്കായി പണം പിന്‍വലിക്കാന്‍ പലതവണ ബാങ്കിനെ സമീപിച്ചിരുന്നു. 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. പല തവണ കയറിയിറങ്ങിയിട്ടും പണം നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് സാബുവിന്റെ ഭാര്യ. സംഭവത്തിന് പിന്നാലെ ബാങ്കിന് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. ബാങ്കിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ബാങ്ക് സിപിഎമ്മിന്റെ ഭരണസമിതിക്ക് കീഴിലുണ്. രണ്ട് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസില്‍ നിന്നും സിപിഎം ഭരണം പിടിച്ചത്.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Save your stories

Sign in