Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സി.പി.എം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം; തിരിച്ചടിക്ക് കാരണം ധാര്‍ഷ്ട്യവും അഴിമതി ആരോപണങ്ങളുമെന്ന് വിലയിരുത്തൽ

സി.പി.എം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം; തിരിച്ചടിക്ക് കാരണം ധാര്‍ഷ്ട്യവും അഴിമതി ആരോപണങ്ങളുമെന്ന് വിലയിരുത്തൽ

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ദാരുണമായ തിരിച്ചടിക്ക് കാരണം പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ധിക്കാരവുമാണെന്ന് സി.പി.എം കാസര്‍കോട് ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനം. പിണറായിയുടെ കുടുംബത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായെന്നും തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ആക്കം കൂട്ടിയെന്നും യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

കാസര്‍കോട് ജില്ലയില്‍ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ പോലും ഇല്ലാത്ത നിലവിലെ അവസ്ഥയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമാണെന്ന് മുതിര്‍ന്ന നേതാവ് സി.എച്ച്. കുഞ്ഞമ്പു യോഗത്തില്‍ തുറന്നടിച്ചു. പാര്‍ട്ടിയുടെ പരമ്പരാഗത കോട്ടകളില്‍ പോലും വന്‍തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായത് ഗൗരവത്തോടെ കാണണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള തൃക്കരിപ്പൂരിലെ മടിക്കൈ, പിലിക്കോട് മേഖലകളില്‍ നിന്ന് സി.പി.എം വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചോര്‍ന്നത് യോഗത്തില്‍ പ്രധാന ചര്‍ച്ചയായി. കൂടാതെ പുത്തിഗെ, പൈവളിഗെ പഞ്ചായത്തുകളിലെ ഭരണം നഷ്ടമായതും മഞ്ചേശ്വരം മേഖലയില്‍ വോട്ട് ചോര്‍ച്ചയുണ്ടായതും പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് തെളിവാണെന്ന് യോഗം വിലയിരുത്തി.

Related articles

See all
Popular News

പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ശോഭ കെടുത്തുന്നത് ദൗര്‍ഭാഗ്യകരം: സിപി ജോൺ

Popular News

ജനങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്താന്‍ 'ആനന്ദം'; തദ്ദേശ വകുപ്പിന് കീഴില്‍ പുതിയ വിഭാഗം വരുന്ന...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

ശബരിമല തീര്‍ഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആര്‍ടിസി; മണ്ഡലകാലത്ത് 461 ബസുകള്‍,...

Save your stories

Sign in