Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കൊവിഡ്‌ ആശങ്ക: യു.എ.ഇയില്‍ പത്രങ്ങളും മാഗസിനുകളും പൊതുസ്ഥലങ്ങളില്‍ വായനയ്ക്ക് വയ്ക്കുന്നതിന് വിലക്ക്; പുതിയ നിയമം മാര്‍ച്ച് 24 മുതല്‍

കൊവിഡ്‌ ആശങ്ക: യു.എ.ഇയില്‍ പത്രങ്ങളും മാഗസിനുകളും പൊതുസ്ഥലങ്ങളില്‍ വായനയ്ക്ക് വയ്ക്കുന്നതിന് വിലക്ക്; പുതിയ നിയമം മാര്‍ച്ച് 24 മുതല്‍
  ദുബായ് : യു.എ.ഇയില്‍ മലയാളം ഉള്‍പ്പെടെയുള്ള എല്ലാ ഭാഷാ പത്രങ്ങളും, മാഗസിനുകളും, പൊതു സ്ഥലങ്ങളില്‍, വായനയ്ക്കായി വിതരണം ചെയ്യുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ ഇനി മുതല്‍ ഓഫീസ് ലോബികള്‍, റിസ്പഷന്‍ മേഖലകള്‍, റീഡിംഗ് റൂമുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ വായനയ്ക്ക് ഇവ വെക്കുന്നതിനാണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. പുതിയ നിയമം മാര്‍ച്ച് 24 ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാകും. കൊറോണ വൈറസ് വ്യാപനം തടയുന്ന പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം. പല വ്യക്തികളിലൂടെ പേപ്പറും മാഗസിനുകളും വായിച്ച് കൈമാറുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. യു.എ.ഇ നാഷണല്‍ മീഡിയാ കൗണ്‍സിലിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം പത്രങ്ങളുടെയും മാഗസിനുകളുടെയും അച്ചടിയെ ഇത് ഒരുതരത്തിലും ബാധിക്കില്ല.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in