Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

COVID| കൊവിഡ് കേസുകള്‍ 3000 കടന്നു; കൂടുതല്‍ കേസുകള്‍ കേരളത്തില്‍

COVID| കൊവിഡ് കേസുകള്‍ 3000 കടന്നു; കൂടുതല്‍ കേസുകള്‍ കേരളത്തില്‍
രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 3395 ആക്ടിവ് കൊവിഡ് കേസുകളാണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളത്. കേരളത്തിലാണ് ഏറ്റവും കൂടൂതല്‍ രോഗികള്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 കൊവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1336 ആക്ടിവ് കൊവിഡ് കേസുകളാണ് കേരളത്തിലുള്ളത്. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ കിടക്കകളും മരുന്നുകളും വാക്‌സിനുകളും ഓക്‌സിജനും സജ്ജമാക്കണമെന്നാണ് നിര്‍ദ്ദേശം. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ തുറക്കാനിരിക്കെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ സുപ്രധാന അറിയിപ്പും നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കരുതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കുകള്‍ പ്രകാരം കര്‍ണാടകയില്‍ ഇപ്പോള്‍ 234 കൊവിഡ് രോഗികളാണ് ചികിത്സിലുള്ളത്. ജനുവരി ഒന്നിന് ശേഷം മൂന്ന് രോഗികള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നവരാണ് ഇവരെല്ലാമെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ട്.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in