BREAKING: കോവിഡ് 19: യുഎഇ താമസ വീസക്കാർക്ക് മാർച്ച് 19 ഉച്ചക്ക് 12 മുതൽ രാജ്യത്തേക്ക് പ്രവേശന വിലക്ക്; ആവശ്യമെങ്കിൽ വിലക്ക് നീട്ടും
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 19, 2020
1 min read
•
Updated: June 03, 2026
ദുബായ്: താമസവിസക്കാർക്ക് യുഎഇ പ്രവേശന വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ( മാർച്ച് 19 )പന്ത്രണ്ട് മണി മുതൽ വിലക്ക് നിലവിൽ വരും. ഇതോടെ, അവധിക്കായി നാട്ടിലെത്തിയ പ്രവാസികൾക്ക് ഇന്നുമുതൽ യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല.
എല്ലാത്തരം വിസക്കാർക്കും ഈ വിലക്ക് ബാധകമാണ്. ഇപ്പോൾ വിദേശത്തുള്ള താമസ വിസക്കാർക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. നിലവിൽ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാർക്കും പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ , കൊറോണ വൈറസ് പടരുന്നതിൻറെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കും .
സന്ദർശക വിസ, വാണിജ്യ വിസ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ പെടുന്നവർക്ക് യു എ ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10