Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തൃശൂര്‍ മെഡി.കോളേജില്‍ കൊവിഡ് പടരുന്നു ; 81 പേര്‍ക്ക് രോഗം, 44 പേർ കിടപ്പ് രോഗികള്‍

തൃശൂര്‍ മെഡി.കോളേജില്‍ കൊവിഡ് പടരുന്നു ; 81 പേര്‍ക്ക് രോഗം, 44 പേർ കിടപ്പ് രോഗികള്‍
തൃശൂര്‍  : തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് വ്യാപനം രൂക്ഷം. 81 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വാര്‍ഡിലെ 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് പോസിറ്റീവായി. ആശുപത്രിയിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും വാർഡുകളിലേക്കും ആളുകളുടെ തിരക്കാണ്. ഇത് നിയന്ത്രിക്കനായിട്ടില്ലെന്നും വരാന്തയും മറ്റ് സ്ഥലങ്ങളും കൃത്യമായി സാനിറ്റൈസ് ചെയ്യുന്നില്ലെന്നും ഹോസ്പിറ്റൽ ഇൻഫെക്ഷൻ കമ്മിറ്റി റിപ്പോർ‍ട്ടിൽ പറയുന്നു. മാസ്ക് ഉപയോഗത്തിലടക്കം വീഴ്ചയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആഴ്ചകൾക്ക് മുമ്പ് 53 മെഡിക്കൽ വിദ്യാർഥികൾക്ക് രോഗം പടർന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് ഹോസ്പിറ്റൽ ഇൻഫെക്ഷൻ കമ്മിറ്റി, സൂപ്രണ്ടിന് കൈമാറി.

Related articles

See all
Popular News

'മുറസു' ചുഴലിക്കാറ്റ് ചൊവ്വാഴ്ച കരതൊടും; കേരളത്തിൽ വീണ്ടും ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല...

Popular News

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; ആഭ്യന്തരം, ധനകാര്യം, ആരോഗ്യം വകുപ്പുകളിൽ പുതി...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: യുവജനങ്ങളുടെ ഭാവി ആശങ്കയില്‍; പി.എസ്.സിക്ക് ഹൈക്കോടതിയ...

Popular News

പ്രാര്‍ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16കാരിയെ പീഡിപ്പിച്ചു; മതപണ്ഡിതനും വ്‌ളോ...

Save your stories

Sign in