വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 23 വർഷം കഠിനതടവും 35,000 രൂപ പിഴയും
Jaihind TV News Report
Jaihind TV Web Desk
December 19, 2023
1 min read
•
Updated: June 04, 2026
കൊച്ചി: സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം കരുനാഗപ്പള്ളി പുത്തൻപുരയ്ക്കൽ അൻസൽ (22) നെയാണ് പെരുമ്പാവൂർ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
2022 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇൻസ്റ്റഗ്രാം വഴിയാണ് വിദ്യാർഥിനിയെ പ്രതി പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും വാട്ട്സാപ്പ് വഴി കുട്ടിയുടെ നഗ്നചിത്രങ്ങൾ വാങ്ങുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. തുടർന്ന് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10