Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കമ്മ്യൂണിസ്റ്റ്-ജനതാ പാര്‍ട്ടി ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു: രാഹുല്‍ മാങ്കൂട്ടത്തില്‍

കമ്മ്യൂണിസ്റ്റ്-ജനതാ പാര്‍ട്ടി ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു: രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: വോട്ടെടുപ്പ് ദിവസം കമ്മ്യൂണിസ്റ്റ്-ജനതാ പാര്‍ട്ടി ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. വെണ്ണക്കരയിലെ ബൂത്തില്‍ സിപിഎം- ബിജെപി സഖ്യം അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. യുഡിഎഫിന് കൃത്യമായ സ്വാധീനമുള്ള മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വോട്ടര്‍മാരെ ഭീതിയിലാക്കാനാണ് ഇരുകൂട്ടരും ശ്രമിച്ചത്. എന്നാല്‍ ജനാധിപത്യബോധമുള്ള വോട്ടര്‍മാര്‍ ഇത്തരം അജണ്ടകളെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വന്നപ്പോള്‍ ബിജെപിക്കും ബിജെപി സ്ഥാനാര്‍ത്ഥി വന്നപ്പോള്‍ എല്‍ഡിഎഫിനും യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. രണ്ടുകൂട്ടര്‍ക്കും എതിര്‍പ്പ് യുഡിഎഫിനോടാണ്. അതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ പലയാവര്‍ത്തി കമ്മ്യൂണിസ്റ്റ് ജനത കൂട്ടുകെട്ട് തുറന്നുകാട്ടിയത്. ബൂത്തില്‍ പ്രവേശിക്കാനുള്ള അവകാശം സ്ഥാനാര്‍ത്ഥിക്കുണ്ട്. വെണ്ണക്കരയില്‍ അടക്കം പലയിടത്തും സിപിഎമ്മും ബിജെപിയും നടത്തിയ ഗുണ്ടായിസത്തിനുള്ള മറുപടി തന്നെയാകും 23ലെ ഫലമെന്നും ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്നതായും രാഹുല്‍ പറഞ്ഞു.

Related articles

See all
Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Save your stories

Sign in