Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭരണപരിഷ്കാര കമ്മീഷന്‍റെ ചെലവ് 11 കോടിയോളം, റിപ്പോര്‍ട്ടുകള്‍ 13, നടപ്പാക്കിയത് പൂജ്യം! ; പിസി വിഷ്ണുനാഥിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

ഭരണപരിഷ്കാര കമ്മീഷന്‍റെ ചെലവ് 11 കോടിയോളം, റിപ്പോര്‍ട്ടുകള്‍ 13, നടപ്പാക്കിയത് പൂജ്യം! ; പിസി വിഷ്ണുനാഥിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം : വി.എസ് അച്യുതാനന്ദൻ അധ്യക്ഷനായ ഭരണ പരിഷ്കാര കമ്മീഷനുവേണ്ടി സര്‍ക്കാര്‍ ചെലവാക്കിയത് 11  കോടിയോളം രൂപ. എന്നാല്‍ കമ്മീഷൻ സമ്മർപ്പിച്ച 13 റിപ്പോർട്ടുകളിൽ ഒന്നുപോലും നടപ്പാക്കിയിട്ടില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. കമ്മീഷന്‍റെ ആകെ ചെലവ് 10,79,29,050 രൂപയാണെന്ന് മറുപടിയില്‍ പറയുന്നു. വി.എസ് അച്യുതാന്ദന്‍ അധ്യക്ഷനായി രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മീഷന്‍ 13 റിപ്പോര്‍ട്ടുകളാണ് ഒന്നാം പിണറായി സര്‍ക്കാറിന്‍റെ കാലത്ത് സമര്‍പ്പിച്ചത്. ഇതില്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് സഭയില്‍ അറിയിച്ചത്. വിജിലന്‍സ് പരിഷ്‌കാരം സംബന്ധിച്ച് 2017ലാണ് കമ്മീഷന്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2018ല്‍ രണ്ട് റിപ്പോര്‍ട്ടുകളും 2019ല്‍ ഒരു റിപ്പോര്‍ട്ടും 2020ല്‍ നാല് റിപ്പോര്‍ട്ടുകളും 2021ല്‍ അഞ്ച് റിപ്പോര്‍ട്ടുകളുമാണ് കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുള്ളത്. 2021 ഏപ്രില്‍ 21നാണ് കമ്മീഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ക്യാബിനറ്റ് റാങ്കോടെയുള്ള പദവിയാണ് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍റേത്.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Save your stories

Sign in