Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒരു രൂപക്ക് ഷൂ; പുലർച്ചെ മുതൽ കടയിൽ ആളുകളുടെ തിക്കും തിരക്കും ;കോഴിക്കോട് കടയ്ക്ക് മുന്നിൽ സംഘർഷം

ഒരു രൂപക്ക് ഷൂ; പുലർച്ചെ മുതൽ കടയിൽ  ആളുകളുടെ തിക്കും തിരക്കും ;കോഴിക്കോട് കടയ്ക്ക് മുന്നിൽ സംഘർഷം
   

ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കോഴിക്കോട് കടയ്ക്ക് മുന്നിൽ സംഘർഷം. വാഗ്ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.

സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നൽകിയത്. നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്. സംഘർഷത്തെ തുടർന്ന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫർ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന് ഓഫർ വാഗ്ദാനം ചെയ്യുകയായിരുന്നു.

ഇതോടെ പുലർച്ചെ മൂന്നുമണി മുതൽ ജെൻസി കുട്ടികൾ കടയ്ക്ക് മുന്നിൽ തമ്പടിച്ചു. രണ്ടു ദിവസം മുമ്പാണ് പരസ്യം കണ്ടതെന്നും പുലർച്ചെ എത്തിയപ്പോഴേക്കും ഷൂ ഓഫർ കഴിഞ്ഞതായും കുട്ടികൾ പറയുന്നു. രാവിലെ 10 മണി എന്ന് പറഞ്ഞ് പുലർച്ചെ കൊടുത്തത് ശരിയായില്ലെന്നും കുട്ടികൾ പറയുന്നു. ഒരു രൂപയുടെ നോട്ടുമായി എത്തുന്നവർക്കാണ് ഓഫർ ഉണ്ടായിരുന്നത്. കുട്ടികൾ പിരിഞ്ഞുപോവാത്തതിനാൽ പൊലീസ് ലാത്തിവീശി. ഇന്ന് കട തുറക്കില്ലെന്നും ബോർഡും വെച്ചു. ഇതോടെ പൊലീസിനെതിരെ കുട്ടികൾ മുദ്രാവാക്യം വിളിച്ചു. നിലവിൽ കുട്ടികളെ പോലീസ് പിരിച്ചു വിട്ടു .

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in