Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ചൈന ആധുനിക കാലത്തെ പിശാച്, അവർ നമ്മുടെ മണ്ണ് കയ്യേറി എന്നത് വസ്തുതയാണ്; പ്രധാനമന്ത്രി വിശദീകരിക്കണം' : വിമർശനവുമായി അധിർ രഞ്ജന്‍ ചൗധരി

'ചൈന ആധുനിക കാലത്തെ പിശാച്, അവർ നമ്മുടെ മണ്ണ് കയ്യേറി എന്നത് വസ്തുതയാണ്; പ്രധാനമന്ത്രി വിശദീകരിക്കണം' : വിമർശനവുമായി അധിർ രഞ്ജന്‍ ചൗധരി
  ന്യൂഡല്‍ഹി : ലഡാക്കിലെ ചൈനീസ് കയ്യേറ്റത്തില്‍ കേന്ദ്ര സർക്കാരിന് വിമർശനവുമായി കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിർ രഞ്ജന്‍ ചൗധരി. ഇന്ത്യൻ പ്രദേശത്ത് ചൈന കൈയേറ്റം നടന്നിട്ടുണ്ടെന്നത് വസ്തുതയാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയെ ആധുനിക കാലത്തെ പിശാച് എന്നാണ് അധിർ രഞ്ജന്‍ ചൗധരി വിശേഷിപ്പിച്ചത്. ചൈനീസ് കടന്നുകയറ്റം ഉണ്ടായെന്നത് അംഗീകരിക്കാന്‍ പ്രധാനമന്ത്രി ഇനിയെങ്കിലും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. "ചൈനക്കാർ ആധുനിക യുഗത്തിലെ പിശാചുക്കളാണ്. തന്ത്രപരമായി വളരെയധികം പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിന്ന് അവരെ പൂർണമായും ഒഴിപ്പിക്കണം. അതുവരെ രാജ്യത്തിന് വിശ്രമിക്കാനാവില്ല" - അധിർ രഞ്ജന്‍ ചൗധരി ട്വീറ്റ് ചെയ്തു. അതിർത്തിയില്‍ ചൈനീസ് സൈന്യം കടന്നുകയറിയെന്ന് ലഡാക്ക് ജനത ഒന്നടങ്കം പറയുമ്പോഴും ഇന്ത്യന്‍ മണ്ണില്‍ ആരും കടന്നുകയറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് ചൗധരി രംഗത്തെത്തിയത്.   https://twitter.com/adhirrcinc/status/1279040206054645760

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in