അങ്കമാലി: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ ബജറ്റിൽ പ്രഖ്യാപിച്ച ജ്വല്ലറി പാർക്ക് ഈ വർഷം തന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ .എറണാകുളം മുതൽ തൃശൂർ വരെയുള്ള പ്രദേശങ്ങളെ ഗോൾഡ് ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്‌ലക്സ് കൺവൻഷൻ സെന്ററിൽ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെജിഎസ്എംഎ പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ സി.വി.കൃഷ്ണദാസ് ഗോൾഡ് ഹബ്ബിന്റെ കരട് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. വൈബ് 9 വെബ്സൈറ്റ് നടി നമിത പ്രമോദ് ഉദ്ഘാടനം ചെയ്തു.
കൂടാതെ മന്ത്രി റോജി എം.ജോൺ, ബെന്നി ബഹനാൻ എംപി, കെജിഎസ്എംഎ ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ, വർക്കിങ് പ്രസിഡന്റ് പി.കെ.ഐമു ഹാജി, ബി. പ്രേമാനന്ദ്, എം.വിനീത്, സക്കീർ ഹുസൈൻ, രത്നകല രത്നാകരൻ, നവാസ് പുത്തൻവീട്, ഫൈസൽ അമീൻ, എസ്.പാലനി, അഹമ്മദ് പൂവിൽ, എം.സി.ദിനേശൻ, നിതിൻ തോമസ്, ടി.വി.മനോജ് കുമാർ, കെ.എം.സ്കറിയാച്ചൻ, അബ്ദുൽ അസീസ് എർബാദ്, പി.ടി.അബ്ദുറഹ്മാൻ ഹാജി, എൻ.ടി.കെ.ബാപ്പു, വി.ഗോപി, സി.എച്ച്.ഇസ്മായിൽ, അരുൺ മല്ലാർ, സലാം ഹൈറ എന്നിവരും പ്രസംഗിച്ചു.