Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ചെറുപുഴ മീൻതുള്ളി തുരുത്തിലെ രക്ഷാപ്രവർത്തനത്തിനിടെ കാണാതായ റപ്പലിങ് ഇൻസ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി

ചെറുപുഴ മീൻതുള്ളി തുരുത്തിലെ രക്ഷാപ്രവർത്തനത്തിനിടെ കാണാതായ റപ്പലിങ് ഇൻസ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ചെറുപുഴ മീൻതുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ റപ്പലിങ് ഇൻസ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ ആർ. രാജേഷ് (36) ആണ് മരിച്ചത്.

പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്നാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം നടന്നത്.

ചെറുപുഴ പഞ്ചായത്തിലെ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടെയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. കർണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള തുരുത്തിൽ നിന്ന് രക്ഷാപ്രവർത്തനം പൂർത്തിയാക്കി കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

മീൻതുള്ളി വാട്ടർ ഫാൾസിലെ റപ്പലിങ് ഇൻസ്ട്രക്ടറായ രാജേഷ് സുഹൃത്തുക്കളായ ഷിബിൻ, ജിതിൻ എന്നിവർക്കൊപ്പമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. തുരുത്തിൽ ഒരാൾ ഒറ്റപ്പെട്ടതായി അറിഞ്ഞതിനെ തുടർന്ന് ഇവർ ജീവൻ പണയംവെച്ച് കുത്തൊഴുക്കുള്ള പുഴ നീന്തിക്കടന്ന് അവിടെയെത്തുകയായിരുന്നു.

രക്ഷാപ്രവർത്തനത്തിനായി ലൈഫ് ജാക്കറ്റും റോപ്പും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ, തുരുത്തിൽ നിന്ന് ബെന്നിയെ രക്ഷിച്ച് കൊണ്ടുവരുന്നതിനിടെ രാജേഷ് സ്വന്തം ലൈഫ് ജാക്കറ്റ് അദ്ദേഹത്തിന് നൽകുകയായിരുന്നു.

തുടർന്ന് റോപ്പിൽ പിടിച്ച് പുഴ മുറിച്ചുകടക്കുന്നതിനിടെ കരയോട് അടുത്തെത്തിയ സമയത്ത് രാജേഷിന്റെ പിടിവിടുകയും ശക്തമായ ഒഴുക്കിൽപ്പെടുകയുമായിരുന്നു. നീന്താൻ ശ്രമിച്ചെങ്കിലും പിന്നീട് കാണാതായി.

അഡ്വഞ്ചർ ടൂറിസം മേഖലയിലെ പരിശീലകനായിരുന്ന രാജേഷ് നീന്തലിലും വിദഗ്ധനായിരുന്നു. പുഴയിലെ തണുത്ത വെള്ളത്തിൽ ശരീരം തളർന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

രാജേഷിന്റെ മൃതദേഹം കണ്ടെത്തിയതോടെ ദിവസങ്ങളായി തുടരുന്ന തിരച്ചിലിന് വിരാമമായി.

Related articles

See all
Popular News

'സിഇസി എന്ന സംരക്ഷണം ലഭിക്കില്ല'; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in