Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഫ്ളൈദുബായ് വിമാനം തട്ടിക്കൊണ്ടുപോകാനുള്ള നീക്കം: സഹപൈലറ്റിനെ പ്രശംസിച്ച് അൽഖ്വൈദ; വീണ്ടും ആക്രമണത്തിന് ആഹ്വാനം

ഫ്ളൈദുബായ് വിമാനം തട്ടിക്കൊണ്ടുപോകാനുള്ള നീക്കം: സഹപൈലറ്റിനെ പ്രശംസിച്ച്  അൽഖ്വൈദ; വീണ്ടും ആക്രമണത്തിന് ആഹ്വാനം

സനാ: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈദുബായ് വിമാനം തട്ടിക്കൊണ്ടുപോകാന്‍ നടന്ന ശ്രമത്തെ പ്രശംസിച്ച് യെമന്‍ ആസ്ഥാനമായുള്ള  അൽഖ്വൈദ വിഭാഗം. തങ്ങളുടെ പ്രതിവാര പ്രസിദ്ധീകരണമായ 'അല്‍ ബയാന്റെ' മുഖപ്രസംഗത്തിലാണ് അല്‍ഖൈ്വദ സംഭവത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാനി സഹപൈലറ്റ് ഹമാം അല്‍ ഹമാമിയുടെ പ്രവൃത്തിയെ പ്രശംസിച്ച സംഘടന, യു.എസ്, ഇസ്രയേലി വിമാനക്കമ്പനികള്‍ക്കെതിരെ സമാനമായ ആക്രമണങ്ങള്‍ നടത്താനും ആഹ്വാനം ചെയ്തു.

'സെപ്റ്റംബര്‍ 11-നും സെപ്റ്റംബര്‍ 30-നും ഇടയില്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍, 2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെയും ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്ളൈദുബായ് FZ 1073 വിമാനത്തിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യു.എസ്, ഇസ്രയേല്‍ ലക്ഷ്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇത്തരം വിമാനങ്ങള്‍ ഇപ്പോഴും ആക്രമണങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുള്ളതാണെന്നും ലേഖനത്തില്‍ അവകാശപ്പെടുന്നു. വിമാനം തട്ടിക്കൊണ്ടുപോകല്‍ വിജയിച്ചിരുന്നെങ്കില്‍ മേഖലയിലെ ശക്തിസന്തുലിതാവസ്ഥ തന്നെ മാറിമറിയുമായിരുന്നുവെന്നും അല്‍ഖൈ്വദ കൂട്ടിച്ചേര്‍ത്തു.

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈദുബായ് FZ 1073 ബോയിങ് 737 വിമാനം റാഞ്ചാനാണ് സഹപൈലറ്റായ ഒമാന്‍ പൗരന്‍ ഹമാം അല്‍ ഹമാമി ശ്രമിച്ചത്. ഇതിനായി കോക്പിറ്റ് ആക്‌സ് ഉപയോഗിച്ച് അദ്ദേഹം പ്രധാന പൈലറ്റായ ഇന്ത്യക്കാരന്‍ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ കോക്പിറ്റ് വാതില്‍ തുറന്ന് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി. വിമാനം വെറും 30 സെക്കന്‍ഡിനുള്ളില്‍ 14,000 അടിയോളം താഴേക്ക് പതിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തില്‍, യാത്രക്കാര്‍ സമയോചിതമായി ഇടപെട്ട് ഹമാം അല്‍ ഹമാമിയെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റ് വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ സുരക്ഷിതമായി ഇറക്കിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

Related articles

See all
Popular News

ബ്രസീൽ തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ ശ്രമിച്ചു; മാറ്റിപ്പറഞ്ഞത് ഇന്ത്യയെന്ന്; ട്രംപിന് ട്രൂ...

Popular News

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; ഒപ്റ്റോജനറ്റിക്സ് കണ്ടെത്തലിന് മൂന്ന് ശാസ്ത്രജ്ഞർക്ക് പു...

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

ഫ്‌ലൈ ദുബായ് വിമാനത്തിലെ അക്രമണം: ഇറാന് പങ്കുണ്ടെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട...

Save your stories

Sign in