Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മന്നാർ കടലിടുക്കിനും തെക്കൻ തമിഴ്‌നാട് തീരത്തിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും അറബിക്കടൽ വരെയെത്തുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ജാഗ്രതയുടെ ഭാഗമായി ഇന്ന് (ഞായർ) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രാബല്യത്തിലുണ്ടാകും.

മന്നാർ കടലിടുക്കിന് മുകളിൽ 0.9 കിലോമീറ്റർ ഉയരത്തിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയിൽ നിന്ന് വടക്കൻ തമിഴ്‌നാടും വടക്കൻ കേരളവും വഴി മധ്യ കിഴക്കൻ അറബിക്കടൽ വരെ നീളുന്നതാണ് ന്യൂനമർദ്ദപാത്തി. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുള്ളതിനാൽ മലയോര തീരദേശ മേഖലകളിൽ ഉൾപ്പെടെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.



Related articles

See all
Popular News

മലപ്പുറത്തിനെതിരെ സിപിഎമ്മിന്റേത് വിദ്വേഷ പ്രചാരണം; പിണറായിയുടെ ആവർത്തനമെന്ന് സണ്ണി ജോസഫ്

Popular News

ശബരിമല മേൽശാന്തി അഭിമുഖം: കണ്ഠരര് രാജീവരെ ഒഴിവാക്കി; യോഗ്യതാ പട്ടികയിൽ വൻ കുറവ്

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Save your stories

Sign in