Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടും; ഹെലികോപ്ടറിന് 80 ലക്ഷം നല്‍കാനുണ്ട്, ഉച്ചക്കഞ്ഞിക്ക് കൊടുക്കാന്‍ സർക്കാരിന് പണമില്ല: രമേശ് ചെന്നിത്തല

ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടും; ഹെലികോപ്ടറിന് 80 ലക്ഷം നല്‍കാനുണ്ട്, ഉച്ചക്കഞ്ഞിക്ക് കൊടുക്കാന്‍ സർക്കാരിന് പണമില്ല: രമേശ് ചെന്നിത്തല
  തിരുവനന്തപുരം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്രവിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  ഇടതുമുന്നണി സർക്കാരിനെതിരെയുള്ള ജനങ്ങളുടെ വിലയിരുത്തലാണ് പുതുപ്പള്ളി ഫലത്തിലുണ്ടാകുക. അഴിമതിയും കൊള്ളയും നടത്തുന്ന സർക്കാരിനെതിരെ ജനം വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജനകീയ പ്രശ്നങ്ങളിൽനിന്നും ഒളിച്ചോടുന്ന, അഴിമതിയും കൊള്ളയും നടത്തുന്ന സർക്കാരിനെതിരായിട്ട് പുതുപ്പള്ളിയിലെ ജനങ്ങൾ വോട്ടുചെയ്യും. തീർച്ചയായും ഈ ഉപതിരഞ്ഞെടുപ്പ് സർക്കാരിനെതിരായ വിലയിരുത്തലാകും. നല്ല ഭൂരിപക്ഷത്തോടെ ചരിത്രവിജയം ചാണ്ടി ഉമ്മന് ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് 80 ലക്ഷം മാറ്റിവെക്കുന്ന സർക്കാരിന് സ്കൂള്‍ വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി കൊടുക്കാൻ പണമില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 3 മാസമായി ഇത് കുടിശികയാണ്. ലക്ഷക്കണക്കിന് രൂപ കടക്കരനായെന്ന് ഒരു അധ്യാപകന്‍ തന്നെ പറഞ്ഞിരിക്കുന്നു.  പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും സാധാരണക്കാരന്‍റെയും മക്കളാണ് ഉച്ചക്കഞ്ഞി കഴിക്കുന്നത്. സർക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ  ശക്തമായ വികാരം ഉയർന്നു വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in