‘കുസാറ്റ് ദുരന്തത്തിൽ വിസിക്കെതിരെ കേസ് എടുക്കണം’; കളമശ്ശേരി പോലീസിന് പരാതി
Jaihind TV News Report
Jaihind TV Web Desk
November 26, 2023
1 min read
•
Updated: June 04, 2026
കൊച്ചി: നാല് പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് ദുരന്തത്തിൽ വിസിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി പോലീസിന് പരാതി. അപകടത്തിന് ഉത്തരവാദി കുസാറ്റ് വിസിയാണെന്നും കൃത്യമായ സുരക്ഷ ഒരുക്കാത്തതിനാലാണ് അപകടം ഉണ്ടായതെന്നും അതിനാല്‍ വിസിക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. സുപ്രീം കോടതിയിലെ അഭിഭാഷകനായ സുഭാഷ് എം ആണ് കളമശ്ശേരി പോലീസിന് പരാതി നൽകിയത്. പോലീസിന്‍റെ അനുമതിയില്ലാതെ സുരക്ഷയൊരുക്കാതെയാണ് പരിപാടി നടത്താൻ വിസി അനുമതി നൽകിയത്. അതിനാൽ അപകടത്തിനും നാല് പേരുടെ മരണത്തിനും ഉത്തരവാദികൾ വൈസ് ചാൻസിലറടക്കം കുസാറ്റ് അധികൃതരാണ്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10