ഇറ്റാനഗര്‍: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സുരക്ഷാ സന്നാഹങ്ങള്‍ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 'ശൗര്യ കമാന്‍ഡോകളെ' രൂപീകരിച്ച് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്. അരുണാചല്‍ പ്രദേശിലെ വിവിധ മേഖലകളില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പ്രത്യേക കമാന്‍ഡോകളെ നിയോഗിച്ചതെന്ന് ഐടിബിപി മേധാവി ശത്രുജീത് സിങ് കപൂര്‍ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് അതിർത്തിയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നത്. ആവശ്യമെങ്കിൽ കമാൻഡർ തലത്തിൽ വീണ്ടും ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയുമായുള്ള 3,488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ സേനയുടെ പോരാട്ടസന്നദ്ധത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ അതിര്‍ത്തി ബറ്റാലിയനുകളിലും ശൗര്യ കമാന്‍ഡോകളെ വിന്യസിക്കുന്നത്. ആധുനികവത്കരണ പദ്ധതികള്‍ ശക്തമാക്കുന്നതിനൊപ്പം പുതിയ യുദ്ധസാങ്കേതികവിദ്യകള്‍ക്കും ഉദ്യോഗസ്ഥരുടെ പ്രത്യേക പരിശീലനത്തിനുമാണ് സേന പ്രഥമ പരിഗണന നല്‍കുന്നത്.
അതിര്‍ത്തി കാക്കുന്ന മുഴുവൻ ബറ്റാലിയനുകളിലും ഐടിബിപി ഡ്രോണ്‍ പ്ലാറ്റൂണുകള്‍ രൂപീകരിച്ച് കഴിഞ്ഞു. ഡ്രോണുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിനും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുമായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നൽകിവരികയാണ്. സേനയുടെ ഡ്രോണ്‍ യുദ്ധശേഷി വർധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് 400 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ 70 ശതമാനം തുകയും ഡ്രോണ്‍ സാങ്കേതികവിദ്യ മെച്ചപ്പെടുത്താനായി നീക്കിവെച്ചിരിക്കുകയാണെന്നും ശത്രുജീത് സിങ് കപൂർ കൂട്ടിച്ചേർത്തു.
അരുണാചൽ അതിർത്തിയിലെ ഇന്ത്യ-ചൈന തർക്കം; സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ