കണ്ണൂര്‍: ഇ.പി. ജയരാജനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരീപുത്രന്‍ ശ്യാംജിത്ത് രംഗത്ത്. ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്നും വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചത് ഈ പണമാണെന്നുമാണ് ശ്യാംജിത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറപ്പില്‍ ആരോപിക്കുന്നത്.
പ്രൈഡ് പ്രേംകുമാര്‍ 9 കോടി രൂപയും, സോജന്‍ വെട്ടുകാട് (ഐവാസ് ആയുര്‍വേദ) 7 കോടി രൂപയും, ജീവന്‍ ജ്യോതി 50 ലക്ഷം രൂപയും, പ്രശാന്ത് 2 കോടി രൂപയും ബ്ലാക്ക് മണിയായി നിക്ഷേപിച്ചു. ഈ പട്ടികയില്‍ ഇതിലും കൂടുതല്‍ പേരുണ്ടെന്നും, അടുത്ത ദിവസങ്ങളില്‍ അവ വെളിപ്പെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു. ഇ.പി. ജയരാജന്റെ കൈപ്പടയില്‍ എഴുതിയതാണെന്ന് അവകാശപ്പെടുന്ന ഒരു നോട്ട്ബുക്കിന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
താന്‍ ജീവിതം അവസാനിപ്പിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പി.കെ. ഇന്ദിര, ഇ.പി. ജയരാജന്‍, തോമസ്, സി.കെ. ഷാജി എന്നിവര്‍ക്കാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. വാര്‍ത്ത വന്നതിന് പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
'ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങി': ഗുരുതര ആരോപണവുമായി ഇപി ജയരാജന്റെ സഹോദരീപുത്രന്